കണ്ണൂര്‍ പറശ്ശനിക്കടവ് പീഡനക്കേസില്‍ ഏഴ് പേര് കൂടി അറസ്റ്റിലായി. പെണ്‍കുട്ടിയുടെ പിതാവും ഡി.വൈ.എഫ്.ഐ നേതാവും അറസ്റ്റിലായിട്ടുണ്ട്. ഡി.വൈ.എഫ്.ഐ തളിയില്‍ യൂണിറ്റ് സെക്രട്ടറി നിഖില്‍ മോഹനനാണ് അറസ്റ്റിലായത്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി. ഇന്നലെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. എം.മൃദുല്‍, വൈശാഖ്, ജിതിന്, സജിന്‍, ശ്യാം എന്നിവരും ഇന്നറസ്റ്റിലായിട്ടുണ്ട്.
ലോഡ്ജ് ഉടമ പവിത്രന്, കുട്ടിയെ പീഡിപ്പിച്ച മാട്ടുമ്മല്‍ സ്വദേശി സന്ദീപ്, ശ്രീകണ്ഠപുരം സ്വദേശികളായ ഷംസുദ്ധിന്, ഷബീര്‍, നടുവില്‍ സ്വദേശി അയൂബ് എന്നിവരെയാണ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
Discussion about this post