ബാര്‍ക് റേറ്റിംഗില്‍ വീണ്ടും രണ്ടാം സ്ഥാനം നിലനിര്ത്തിയതുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി മാധ്യമപ്രവര്ത്തകന് അനില്‍ നമ്പ്യാരുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘ജനം ടിവിയുടെ ‘മാധ്യമഭീകരത’യ്ക്ക് ലഭിച്ച അംഗീകാരം കൂടിയാണിത് ! മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രത്യേകം നന്ദി.ഇതുപോലുള്ള അഭിനന്ദനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു. ജനങ്ങളുടെ ആവേശം കൂട്ടാന്‍ ഉത്തരം പരാമര്‍ശങ്ങള്‍ ഉപകരിക്കും’-എന്നിങ്ങനെയാണ്- അനില്‍ നമ്പ്യാരുടെ വാക്കുകള്‍. നേരത്തെ ശബരിമലയില്‍ ജനം ടിവിയുടേത് മാധ്യമഭീകരതയാണെന്ന ആക്ഷേപവുമായി മന്ത്രി രംഗത്തെത്തിയിരുന്നു.
നിലപാടിലെ സ്ഫൈര്യവും, വ്യക്തതയുമാണ് റേറ്റിംഗ് ചാര്‍ച്ചില്‍ തുടര്‍ച്ചയായി രണ്ടാമതായി ഇടംപിടിക്കാന്‍ കാരണമെന്ന് അദ്ദേഹം പറയുന്നു. ജനം ടിവിയുടെ കോര്‍ഡിനേറ്റിംഗ് എഡിറ്ററാണ് അനില്‍ നമ്പ്യാര്‍.
പോസ്റ്റിന്റെ പൂര്‍ണരൂപം-
അവകാശവാദങ്ങളില്ല.
അഹങ്കാരമില്ല.
പരിമിതികളുടെ വാരിധിക്കകത്ത് നിന്നു കൊണ്ടുള്ള എളിയ ശ്രമങ്ങളേയുള്ളൂ.
ഏഷ്യാനെറ്റു പോലൊരു സ്ഥാപനവുമായി താരതമ്യപ്പെടുത്താന്‍ പോലുമാവില്ല;
ആനയും ആമയും പോലിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ മൂന്നിലൊന്ന്
man power.
Equipmentസും അത്ര തന്നെ.
മാധ്യമസ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്ന
യുവതുര്‍ക്കികളാണ് നമ്മുടെ ബലം.
അവരെ കളത്തിലിറക്കിയുള്ള കളിയില്‍ പാകപ്പിഴകള്‍ സ്വാഭാവികം.
എന്നിട്ടും റേറ്റിംഗ് ചാര്‍ട്ടില്‍ തുടര്‍ച്ചയായി രണ്ടാമതായിടം പിടിക്കുന്നത് നിലപാടിലെ സ്ഥൈര്യവും വ്യക്തതയുമൊന്ന് കൊണ്ട് മാത്രമാണ്.
ഈ വിജയം ജനങ്ങളുടേതാണ്.
ജനം ടിവിയെ നെഞ്ചിലേറ്റിയതിന്റെ വിജയം.
നിങ്ങളുടെ നാവാണ് ജനം ടിവി.
നിങ്ങള്‍ക്ക് പറയാനും പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള പൊതുവേദിയാണ് ഈ മാധ്യമയിടം.
കൂടെയുണ്ട്. ഉണ്ടാകും എന്നും എപ്പോഴും.
ഒരു കാര്യം കൂടി പറഞ്ഞോട്ടെ.
ജനം ടിവിയുടെ ‘മാധ്യമഭീകരത’യ്ക്ക് ലഭിച്ച അംഗീകാരം കൂടിയാണിത് !
മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രത്യേകം നന്ദി.
ഇതുപോലുള്ള അഭിനന്ദനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു. ജനങ്ങളുടെ ആവേശം കൂട്ടാന്‍ ഉത്തരം പരാമര്‍ശങ്ങള്‍ ഉപകരിക്കും
https://www.facebook.com/anil.nambiar.589/posts/10158204135677818
Discussion about this post