എയര്‍ ഇന്ത്യയുടെ ബോയിങ്ങ് വിമാനം വഴി മാറ്റി പറത്തുകയും അപകടകരമായ രീതിയില്‍ ഇറക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടു പൈലറ്റുമാര്‍ക്കെതിരെ അധികൃതര്‍ നടപട സ്വീകരിച്ചു . ഇരുവരെയും കമ്പനി വിമാനം പറത്തുന്നതില്‍ നിന്നും താത്കാലികമായി വിലക്കി .
ഒക്ടോബര്‍ മാസം 20 ന് ആയിരുന്നു നടപടിക്ക് കാരണമായ സംഭവം . ന്യൂഡെല്‍ഹിയില്‍ നിന്നും ഹോങ് കോങിലേക്ക്പുറപ്പെട്ട ബോയിങ്ങ് എഐ -101 വിമാനമായിരുന്നു ഇവര്‍ നിയന്ത്രിച്ചിരുന്നത് . 370 യാത്രക്കാരുണ്ടായിരുന്ന വിമാനം സാധാരണയായി പറത്തുന്ന പാതയില്‍ നിന്നും വ്യതിചലിച് താഴ്ന്ന് പറക്കുകയും ഹോങ് കോങിലെ വിമാനത്താവളത്തില്‍ അപകടകരമായ വേഗതയില്‍ താഴെ ഇറക്കുകയുമായിരുന്നു .
Discussion about this post