ജോബ് ചിറ്റിലപ്പള്ളി വധ കേസില്‍ എറണാകുളം സി.ബി.ഐ കോടതി ശിക്ഷിച്ച പ്രതി തുരുത്തിപ്പറമ്പ് പന്തല്‍ക്കൂട്ടം രഘു കുമാറിനെയാണ് ഹൈകോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്.
കേസില്‍ എറണാകുളം സി.ബി.ഐ കോടതി രഘു കുമാറിനെ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു. തുരുത്തിപ്പറമ്പ് വരപ്രസാദനാഥ പള്ളി വികാരിയായിരുന്ന ഫാദര്‍ ജോബ് ചിറ്റിലപ്പള്ളി 2004 ഓഗസ്റ്റ് 28ന് തിരുവോണ നാളിലാണ് കൊല്ലപ്പെട്ടത്. പള്ളിവരാന്തയില്‍ വെച്ച് അദ്ദേഹത്തിന് കുത്തേല്‍ക്കുകയായിരുന്നു.
രഘുകുമാറിനെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല . പൊലീസും, ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷം കേസ് സി.ബി.ഐക്കു വിടുകയായിരുന്നു. നേരത്തെ മറ്റൊരു കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് രഘു കുമാര്‍. 2012 സെപ്തംബര്‍ 25നാണ് എറണാകുളം സി.ബി.ഐ കോടതി രഘു കുമാറിന് ഇരട്ട ജീവപര്യന്തം നല്കി ശിക്ഷ വിധിച്ചത്. കേസില്‍ രഘുകുമാര്‍ നല്കിയ അപ്പീലിലാണ് ഹൈകോടതി ഇദ്ദേഹത്തെ വെറുതെ വിട്ടത്.
Discussion about this post