പശ്ചിമഘട്ടത്തില്‍ നിന്നും വനേതര മേഖലകളെ ഒഴിവാക്കണമെന്ന പിണറായി വിജയന് സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതിലോല മേഖലകളായി തന്നെ തുടരും. 2014ല്‍ കരടു വിജ്ഞാപനത്തില്‍ നല്കിയ ഇളവുകള്‍ക്കപ്പുറം കൂടുതല്‍ ഇളവുകള്‍ നല്കാന് സാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
ആറ് മാസങ്ങള്‍ക്ക് മുന്‍പ് വനേതര മേഖലകളെ സംബന്ധിച്ചും 2013ലെ വിജ്ഞാപനത്തിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ചും വിശദീകരണം തേടി സംസ്ഥാന സര്‍ക്കാര്‍ പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചത്. ഇതിന് മറുപടിയായിട്ടാണ് പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
2013ലെ വിജ്ഞാപനത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേരളത്തിലെ 123 വില്ലേജുകള്‍ ഉള്‍പ്പെടെ പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങള്‍ക്ക് കസ്തൂരിരംഗന്‍ സമിതി നിര്‍ദേശിച്ച നിരോധന നടപടികള്‍ ബാധകമാക്കിയിരുന്നു.
Discussion about this post