ശബരിമലയിലും പരിസര പ്രദേശങ്ങളിലും തുടരുന്ന നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു. കര്‍ഷക മോര്‍ച്ച് സംസ്ഥാന പ്രസിഡണ്ട് ജയസൂര്യ പാലയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിച്ചത്. ഇവരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. ശരണം ഘോഷമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. നോട്ടിസ് നല്കിയാല് ദര്‍ശനത്തിന് അനുവദിക്കാം എന്ന് പോലിസ് പറഞ്ഞെങ്കിലും തങ്ങള്‍ നിരോധനാജ്ഞ ലംഘിക്കുകയാണെന്ന് പ്രവര്‍ത്തകര്‍ നിലപാടെടുത്തു. തുടര്‍ന്നായിരുന്നു അറസ്റ്റ്,. പ്രവര്‍ത്തകരെ പോലിസ് പെരിനാട് പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.
നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നി പ്രദേശങ്ങളില്‍ മകരവിളക്ക് തുടരണമെന്ന് ഇന്ന് പോലിസ് ജില്ല ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിരോധനാജ്ഞ തുടരാന്‍ തന്നെയാണ് സാധ്യത. ഇതിനിടെ വാവര് നടയിലെ ബാരിക്കേഡ് നീക്കാനും, ശരം കുത്തിയില്‍ രാത്രിയില്‍ ഭക്തരെ തടയുന്നത് നിര്‍ത്താനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
Discussion about this post