മധ്യപ്രദേശില്‍ വോട്ടിംഗ് ശതമാനത്തില്‍ ബിജെപി മുന്നില്‍. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും വോട്ടര്‍ ഷെയറിന്റെ കാര്യത്തില്‍ ബിജെപിയ്ക്ക് ഒപ്പമെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ബിജെപി 41 ശതമാനം വോട്ട് ഷെയര്‍ സ്വന്തമാക്കി. നേരിയ ശതമാനം കുറവാണ് കോണ്‍ഗ്രസിന് നേടാനായത്. 5.8 ശതമാനം വോട്ടാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ നേടിയത്. ബിഎസ്പിയും അഞ്ച ശതമാനം വോട്ട് ഷെയര്‍ സ്വന്തമാക്കി
അതേസമയം രാജസ്ഥാനില്‍ വോട്ട് ശതമാനത്തില്‍ കോണ്‍ഗ്രസിനാണ് മേല്കെ 39.3 ശതമാനം വോട്ട് കോണ്‍ഗ്രസ് നേടിയപ്പോള്‍, ബിജെപി 38.8 ശതമാനം വോട്ട് സ്വന്തമാക്കി. പത്ത് ശതമാനത്തിലധികം വോട്ട് സ്വതന്ത്രന്മാര്ക്കാണ്. 1.2 ശതമാനം വോട്ടാണ് സിപിഎം ഇവിടെ നേടിയത്.
തെലങ്കാനയില്‍ ടിആര്‍എസ് 46.9 ശതമാനം വോട്ട് നേടിയാണ് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് 28.4ശതമാനവും ബിജെപി 7 ശതമാനവും വോട്ട് നേടി. ടിഡിപി നാലാം സ്ഥാനത്തായി. 0.4 ശതമാനം വോട്ട് നേടിയ സിപിഎമ്മിന് ആകെ ഒരുലക്ഷത്തോളം വോട്ട് തെലങ്കാനയില്‍ നേടാനായില്ല.
ഛത്തിസ്ഗഡില്‍ കോണ്‍ഗ്രസ് 43 ശതമാനവും, ബിജെപി 33 ശതമാനവും വോട്ട് ഷെയര്‍ നേടി.
മിസോറാമില്‍ അധികാരത്തിലെത്തിയ എംഎന്‍എഫ് 37.6 ശതമാനം വോട്ട് നേടി. കോണ്‍ഗ്രസ് 30.2 സതമാനം വോട്ടും, സ്വതന്ത്രര്‍ 22 ശതമാനം വോട്ടും നേടി. നിയമസഭയില്‍ അക്കൗണ്ട് തുറന്ന ബിജെപി എട്ട് ശതമാനം വോട്ട് കരസ്ഥമാക്കി.
Discussion about this post