മുഖ്യമന്ത്രിയ്ക്കെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനവുമായി ബിജെപി ജനറല്‍ സെക്രടറി എ.എന്‍ രാധാകൃഷ്ണന്‍ . സര്‍ക്കാര്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നാണ് എ.എന്‍ രാധാകൃഷ്ണന്‍ ആരോപിക്കുന്നത് .
നിരാഹാരപന്തലില്‍ നിന്നും അറസ്റ്റ് ചെയ്തു കൊണ്ട് പോയ തന്നെ മെഡിക്കല്‍ കോളേജില്‍ ശവങ്ങള്‍ക്കൊപ്പം കിടത്തി . മലേറിയ , എച്ച് 1 എന്‍ 1 ബാധിച്ചവര്‍ക്കൊപ്പവും തന്നെ കിടത്തിയെന്നും ഇതിനു മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും മറുപടി പറയണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു .
എട്ടുദിവസത്തെ നിരാഹാരസമരത്തിന് പിന്നാലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ചാണ് പോലീസ് എ.എന്‍ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു ആശുപത്രിയിലേക്ക് മാറ്റിയത് .
Discussion about this post