ഹൈദരാബാദ്: തെലങ്കാനയില്‍ രണ്ടാം തവണയും മുഖ്യമന്ത്രിയായി കെ. ചന്ദ്രശേഖര റാവു അധികാരമേറ്റു. ഉച്ചയ്ക്ക് 1.35 ന് ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന് സത്യവാചകം ചൊല്ലിക്കൊടുത്തു. ചന്ദ്രശേഖര റാവു മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.
തിരഞ്ഞെടുപ്പു കമ്മിഷന്റെ ഗസറ്റ് വിജ്ഞാപനം വന്നിട്ടില്ലാത്തതിനാല്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വൈകും. ഒരാഴ്ചക്കുള്ളില്‍ മുഴുവന്‍ മന്ത്രിമാരെയും തീരുമാനിക്കുമെന്നാണ് ചന്ദ്രശേഖര്‍ റാവു നേരത്തെ വ്യക്തമാക്കിയിരുന്നത്.
തിരഞ്ഞെടുപ്പില്‍ 119 സീറ്റില്‍ 88 എണ്ണം സ്വന്തമാക്കി മികച്ച വിജയം നേടാനായതിന്റെ ആവേശത്തിലാണ് ടി.ആര്.എസ്. ക്യാമ്പ്.രണ്ട് വിമത എംഎല്‍എമാര്‍ കൂടി ഇന്ന് ടിആര്‍എസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു
Discussion about this post