ഇൻ ഇന്ത്യാ പദ്ധതിയുടെ വൻ വിജയക്കുതിപ്പുമായി ആഗോള ആയുധനിർമ്മാണ കമ്പനിയായ എൽബിറ്റ് സിസ്റ്റംസ് ഇന്ത്യൻ കമ്പനിയായ അശോക് ലയ്ലാൻഡുമായി കരാർ ഒപ്പുവച്ചു. എൽബിറ്റ് സിസ്റ്റംസ് നിർമ്മിയ്ക്കുന്ന ആർട്ടിലറി തോക്കുകൾ ഘടിപ്പിയ്ക്കാനാവശ്യമായ ഹൈ മൊബിലിറ്റി വാഹനങ്ങൾ നിർമ്മിയ്ക്കാനാണ് അശോക് ലയ്ലാൻഡ് കരാർ ഒപ്പുവച്ചത്.
എൽബിറ്റ് സിസ്റ്റംസുമായി സഹകരിച്ച് വാഹനങ്ങളുണ്ടാക്കാൻ കഴിഞ്ഞതിൽ അതിയായ അഭിമാനമുണ്ടെന്ന് അശോക് ലയ്ലാൻഡ് മാനേജിങ്ങ് ഡയറക്ടർ വിനോദ് കേ ദസരി പറഞ്ഞു. ആഗോള വിപണിയിലേക്ക് ഏറ്റവും മെച്ചപ്പെട്ട ഹൈ മൊബിലിറ്റി വാഹനങ്ങൾ നിർമ്മിച്ചുനൽകുന്നതോടെ രാജ്യത്തിനും കമ്പനിയ്ക്കും വലിയ കുതിപ്പാണുണ്ടാവുകയെന്ന് അശോക് ലയ്ലാൻഡ് പ്രതിരോധനിർമ്മാണ വിഭാഗം തലവൻ അമർദീപ് സിംഗ് പറഞ്ഞു.
ലോകവിപണിയ്ക്കായി ഇന്ത്യയിൽ രൂപകൽപ്പന ചെയ്യുന്ന ഈ വാഹനങ്ങൾ ഉണ്ടാക്കുന്നതോടെ ലോകവിപണിയിലേക്ക് കാലെടുത്ത് വയ്ക്കുകയാണ് ഈ ഇന്ത്യൻ വാഹനനിർമ്മാതാക്കൾ. ചരക്കുവാഹനങ്ങളും ബസുകളും നിർമ്മിയ്ക്കുന്ന അശോക് ലയ്ലാൻഡ് ഇന്ത്യൻ കരസേനയ്ക്കായി ഏറ്റവും കൂടുതൽ വാഹനങ്ങൾ നിർമ്മിയ്ക്കുന്ന കമ്പനിയാണ്.
Discussion about this post