ഫേസ്ബുക്കില്‍ മതവികാരത്തെ വൃണപ്പെടുത്തും വിധം പോസ്റ്റുകള്‍ പങ്കുവെച്ചെന്ന കേസില്‍ രഹ്ന ഫാത്തിമ്മയ്ക്ക് ജാമ്യം . ഹൈകോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത് .
സമൂഹമാധ്യമങ്ങളില്‍ രഹ്ന അയ്യപ്പ വേഷത്തില്‍ ഇരിക്കുന്ന ചിത്രം മതവികാരം വൃണപ്പെടുത്തുന്നതാണെന്ന് കാണിച്ച് ആര്.രാധാകൃഷ്ണമേനോന് പത്തനംതിട്ട പോലീസിനു നല്കിയ കേസിലാണ് രഹ്നയ്ക്കെതിരെ കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത് .
പമ്പ സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നും , മത സൗഹാര്‍ദ്ദം തകര്‍ക്കുന്നതോ മതവികാരം വൃണപ്പെടുത്തുന്നതോയായ പോസ്റ്റുകള്‍ ഇനി പാടില്ലെന്നും കോടതി താക്കീത് നല്കി .
Discussion about this post