രഹ്നഫാത്തിമയ്ക്കൊപ്പം വനിതാമതിലില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നതായി എഴുത്തുക്കാരി സാറജോസഫ് . മതവികാരം വൃണപ്പെടുത്തിയക്കേസില് ജയില്‍ മോചിതയാക്കിയ കോടതി തീരുമാനത്തില്‍ ആശ്വാസം കൊള്ളുന്നതായും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു .
‘ഭരണഘടനാവിരുദ്ധവും സ്ത്രീവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ സംഘ പരിവാര്‍ ഗൂഢാലോചനകള്‍ക്കെതിരെ കേരളത്തിലെ ആത്മാഭിമാനമുള്ള സ്ത്രീകള്‍ ഒറ്റക്കെട്ടായി ,മറ്റ് അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ചു കൊണ്ടു വന്മതില് കെട്ടി ജനങ്ങളുടെ പരമാധികാരത്തിനും ലിംഗനീതിയ്ക്കും ജാതിപരമായ തുല്യതയ്ക്കും കാവല്‍ക്കോട്ടയാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഭരണഘടനയുടെ ആമുഖം വലിയ പ്ലക്കാര്‍ഡുകളായി ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ളതാകണം കാവല്‍ ക്കോട്ടയുടെ രൂപമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.” സാറാ ജോസഫ് തന്റെ പോസ്റ്റില്‍ പറയുന്നു .
പോസ്റ്റിട്ടതോടെ രൂക്ഷമായ വിമര്‍ശനമാണ് സാറാ ജോസഫ് നേരിട്ടുക്കൊണ്ടിരുന്നത് . മണിക്കൂറുകള്‍ക്കകം പോസ്റ്റ് ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നും നീക്കം ചെയ്തു .
Discussion about this post