ഫണ്ട് പരിവിനായി ആള്‍ക്കാരെ വിളിച്ച് ഭക്ഷണം കൊടുത്ത് കണ്ണടച്ചിരിക്കുന്ന ഫോട്ടോ എടുത്ത് ഫണ്ട് പിരിക്കുന്നത് പോലുള്ള ഏര്‍പ്പാടാണ് പിണറായി വിജയന്റെ വനിതാ മതിലെന്ന് മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് കുറിപ്പ്. മതിലിന്റെ പടമെടുത്ത് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകള്‍ അണിനിരന്നിരിക്കുന്നു എന്ന് പ്രചരിപ്പിക്കുകയാണ് ഉന്നം . ഇത് വിജയന്‍ മുന്‍പ് തങ്കു പാസ്റ്ററിന്റെയടുത്ത് ധ്യാനം കൂടിയപ്പോള്‍ കിട്ടിയ വിദ്യയാകാനേ തരമുള്ളൂവെന്നും മാധ്യമപ്രവര്‍ത്തകനായ സതീഷ് മാധവ് വിമര്‍ശിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
മതം മാറ്റക്കമ്പനിക്കാരുടെ ഒരു പഴയ അടവിനെക്കുറിച്ച് കേട്ടിട്ടുണ്ട്. ആള്‍ക്കാരെ വിളിച്ചിരുത്തി ഭക്ഷണം കൊടുക്കുക. കഴിക്കുന്നതിന് മുന്‍പ് കണ്ണടച്ച് പിടിച്ച് പ്രാര്‍ത്ഥിക്കാന്‍ പറയുക. എന്നിട്ട് അതിന്റെ ചിത്രമെടുത്ത് അമേരിക്കയിലും ഇംഗ്ലണ്ടിലുമൊക്കെ അയച്ച് പണം പിരിക്കുക. കണ്ണ് കാണാന്‍ പാടില്ലാത്തവര്‍ക്ക് ചെയ്യുന്ന സേവനത്തിനായാണ് പോലും ഫണ്ട് പിരിവ്. ഏതാണ്ട് അമ്മാതിരി ഒരു ഏര്‍പ്പാടാണ് പിണറായി വിജയന്റെ വനിതാ മതില്‍. നവോത്ഥാനം, സ്ത്രീ ശാക്തീകരണമെന്നൊക്കെ പറഞ്ഞ് ഉദ്യോഗസ്ഥര്‍ക്കും കുടുംബശ്രീക്കാര്‍ക്കുമൊക്കെ സര്‍ക്കുലര്‍ നല്‍കിയാണ് മതിലു പണിയുന്നത്. മതിലിന്റെ പടമെടുത്ത് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകള്‍ അണിനിരന്നിരിക്കുന്നു എന്ന് പ്രചരിപ്പിക്കുകയാണ് ഉന്നം . ഇത് വിജയന്‍ മുന്‍പ് തങ്കു പാസ്റ്ററിന്റെയടുത്ത് ധ്യാനം കൂടിയപ്പോള്‍ കിട്ടിയ വിദ്യയാകാനേ തരമുള്ളൂ….
https://www.facebook.com/satheesh.madhav.50/posts/2165020917082045
Discussion about this post