സാമൂഹ്യ പരിഷ്ക്കര്‍ത്താവും പണ്ഡിതനുമായ പുന്നശ്ശേരി നീലകണ്ഠ ശര്‍മ്മയെ അപമാനിക്കുന്ന വസ്തുതാ വിരുദ്ധമായ പരാമര്‍ശം നടത്തി ഇടതു ചിന്തകനും പ്രാസംഗീകനുമായ സുനില്‍ പി ഇളയിടം. പുന്നശ്ശേരി ജാതി ചിന്തകള്‍ ശക്തമായുള്ള ആളാണെന്നാണ് സുനില്‍ പി ഇളയിടം പ്രസംഗിച്ചത്. ശ്രീനാരായണ ഗുരുവുമായുള്ള സംഭാഷണവുമായി ബന്ധപ്പെട്ട് വളരെ അപമാനകരമായ പരാമര്‍ശങ്ങളാണ് സുനില്‍ പി ഇളയിടം നടത്തിയത്. കുട്ടികളെ കണ്ടാല്‍ ജാതി പറയുന്ന ആളാണ് അദ്ദേഹമെന്നും, അറിവുണ്ടായിട്ടും ്അതിന്റെ ഗുണില്ലാത്ത വ്യക്തിയായിരുന്നു പുന്നശ്ശേരി എന്നൊക്കെയുമാണ് സുനില്‍ പി ഇളയിടം സത്യമെന്ന രീതിയില്‍ അവതരിപ്പിക്കുന്നത്. പുസ്തകം വച്ച അലമാര പോലെയാണ് പുന്നശ്ശേരി നമ്പി എന്നും സുനില്‍ പരിഹസിക്കുന്നു.
വലിയ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നത്. അവര്‍ണ്ണരായ കുട്ടികള്‍ക്ക് ശ്രേഷ്ഠഭാഷയായ സംസ്കൃതം പഠിക്കാന്‍ കഠിനമായ വിലക്കുണ്ടായിരുന്ന കാലത്ത് അവരെക്കൂടി പഠിപ്പിക്കാനായി
സരസ്വതോദ്യോതിനി എന്ന ഒരു പാഠശാല പെരുമുടിയൂരില്‍ ആരംഭിച്ചത് പുന്നശ്ശേരി ശ്രീ നീലകണ്ഠശര്‍മ്മയാണ്. ഭാഷയിലും സംസ്കാരത്തിലും കേരളം സംഭാവന ചെയ്ത വലിയ പണ്ഡിതനായിരുന്നു പുന്നശ്ശേരി.ആ പാഠശാലയാണ് കാലാന്തരത്തില്‍ പട്ടാമ്പി ഗവ.സംസ്കൃത കോളേജായി പരിണമിച്ചത്. സത്യം ഇങ്ങനെയായിരിക്കെ ചരിത്രത്തെ അപമാനിക്കുകയായിരുന്നു സുനില്‍ പി ഇളയിടമെന്ന ആക്ഷേപം ഉയര്‍ന്നു. ഇതിന് പിന്നാലെ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് സുനില്‍ രംഗത്തെത്തി.
https://www.facebook.com/A.R.Krishnakumar.urii/videos/pcb.1620397151393124/1620909041341935/?type=3&theater
സുനില്‍ പി ഇളയിടത്തിനെ വിമര്‍ശിച്ച് കൃഷ്ണകുമാര്‍ എന്നയാള്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ്-
പുന്നശ്ശേരി നീലകണ്ഠശര്‍മ്മ എന്ന പ്രസിദ്ധനായ ആചാര്യനെ കുറിച്ച് ഈ വീഡിയോയില്‍ പറഞ്ഞ ചില വാക്കുകള്‍ സ്വീകരണീയമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു .. പ്രത്യേകിച്ച് സുനില്‍ പി ഇളയിടത്തിനെ പോലെ ഒരാള്‍, ഒരു ഉത്തരവാദിത്വമുള്ള അദ്ധ്യാപകനെന്ന നിലയില്‍ വാക്കുകളെ ചിന്തിച്ച് പ്രയോഗിക്കേണ്ടത് ആവശ്യമാണെന്നാണ് എന്റെ അഭിപ്രായം..
ഈ പോസ്റ്റിന്റെ കാരണം ഈ പ്രസംഗത്തിന്റെ 44 ആം മിനിറ്റ് മുതല്‍ കേട്ടാല്‍ മനസ്സിലാകും :
https://youtu.be/Ugpy5b8U_6Yഇതില്‍ പരാമര്‍ശിയ്ക്കുന്നത് പുന്നശ്ശേരി നീലകണ്ഠശര്‍മ്മ എന്ന മഹാമനീഷിയെ പറ്റിയാണ്..
1888ല്‍ കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലായ അരുവിപ്പുറം പ്രതിഷ്ഠ നടക്കുമ്പോള്‍ അതോടൊപ്പം അല്ലെങ്കില്‍ അതിനേക്കാള്‍ പ്രാധാന്യത്തില്‍ വിദ്യാഭ്യാസത്തിലെ ഒരു വിപ്ലവാത്മക നീക്കം പട്ടാമ്പിയില്‍ നടന്നിരുന്നു. അവര്‍ണ്ണരായ കുട്ടികള്‍ക്ക് ശ്രേഷ്ഠഭാഷയായ സംസ്കൃതം പഠിക്കാന്‍ കഠിനമായ വിലക്കുണ്ടായിരുന്ന കാലത്ത് അവരെക്കൂടി പഠിപ്പിക്കാനായി
സരസ്വതോദ്യോതിനി എന്ന ഒരു പാഠശാല പെരുമുടിയൂരില്‍ ഉയര്‍ന്നുവന്നു.പുന്നശ്ശേരി ശ്രീ നീലകണ്ഠശര്‍മ്മ എന്ന മഹാമനീഷിയാണ് മനുഷ്യനെ മനുഷ്യനായി കാണുന്ന ആ സംരംഭത്തിന്റെ ചാലകശക്തിയായത്. ഭാഷയിലും സംസ്കാരത്തിലും കേരളം സംഭാവന ചെയ്ത വലിയ പണ്ഡിതനായിരുന്നു ശ്രീ: പുന്നശ്ശേരി.ആ പാഠശാലയാണ് കാലാന്തരത്തില്‍ പട്ടാമ്പി ഗവ.സംസ്കൃത കോളേജായി പരിണമിച്ചത് എന്ന് ചരിത്രംകടപ്പാട് രഞ്ജിത്ത് പട്ടാമ്പി
കോളേജിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://sngscollege.org/founder/
ഇനി വീഡിയോ വിഷത്തിലേക്ക് …
‘ വിജ്ഞാന ചിന്താമണിയുടെ ഒരു ലക്കത്തില്‍ പുന്നശ്ശേരി നീലകണ്ഠ ശര്‍മ്മ എഴുതിയതിങ്ങനെ:
‘വളരെ മുമ്പ് പട്ടാമ്പിക്കടുത്ത പെരുമുടിയൂര്‍ ദേശത്ത് ഞാന്‍ സ്ഥാപിച്ച ഈ പാഠശാലയില്‍ ഇപ്പോള്‍ ശിശുക്ലാസ് മുതല്‍ അഞ്ചാംക്ലാസ് അടക്കം ആറു ക്ലാസ് ആണ് നടന്നുവരുന്നത്…
ഇനിയും പഠിക്കാനാഗ്രഹിച്ച് ആരൊക്കെ ഇവിടെ വരുന്നുണ്ടോ അവരെയെല്ലാം ജാതിമതാദിഭേദമൊന്നും നോക്കാതെ തന്നെ ഗവണ്മെന്റിന്റെ നിയമമനുസരിച്ച പാഠ്യഗ്രന്ഥങ്ങള്‍ പഠിപ്പിക്കുവാന്‍ ഈ പാഠശാല തയ്യാറാണെന്ന് ഞാന്‍ പ്രഖ്യാപിച്ചുകൊള്ളുന്നു…
ഇത് ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്, അന്നുവരെ ഞാന്‍ സംസ്കൃത പാഠശാല തുടങ്ങുന്നതുവരെ തീണ്ടല് ജാതിക്കാര്‍ക്ക് സംസ്കൃതം പഠിക്കുവാന്‍ അധികാരമുണ്ടായിരുന്നില്ല. സരസ്വതീദേവിക്ക് ആരും തീണ്ടല്ക്കാരനല്ല എന്നുള്ള ഉറച്ച വിശ്വാസത്താല്‍ എല്ലാ മതക്കാരെയും സംസ്കൃതം പഠിപ്പിക്കാന്‍ ഈയുള്ളവന് എപ്പോഴും പ്രയത്നിച്ചു പോന്നിട്ടുണ്ട്. എന്നാല്‍ ഈ പരിശ്രമത്തില്‍ ചിലര്‍ എതിര്‍ക്കാതിരുന്നില്ല. അവരെ സമ്മതിപ്പിക്കുവാന്‍ മഹാരാജാവില്‍നിന്ന് ഒരെഴുത്തും ഞാന്‍ സമ്പാദിച്ചു. അതില്‍ ജാതിഭേദം കൂടാതെ എല്ലാവര്ക്കും സംസ്കൃതം പഠിപ്പിക്കാമെന്നു വിധിച്ചിട്ടുണ്ട്. എന്നിട്ടും സവര്‍ണ്ണഹിന്ദുക്കളെ ഭയപ്പെട്ട് ഒരു അവര്ണ്ണന് പോലും പഠിക്കാന്‍ തയ്യാറായില്ല. ഞാന്‍ ഇച്ഛാഭംഗപ്പെടാതെ എന്റെ ഉത്തമസുഹൃത്തായ ശ്രീനാരായണഗുരുവിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. സമുദായപരിഷ്കാരം വരുത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹം തിരുവിതാംകൂര്‍ പ്രദേശങ്ങളില്‍നിന്ന് അവിടത്തെ ഗവണ്മെന്റ് കലാശാലകളില്‍ പ്രവേശനം ലഭിക്കാത്ത ചില ഈഴവശിഷ്യന്മാരെ അയച്ചുതന്നു. അവരെ തുടര്‍ന്ന് മറ്റുള്ളവരും വന്ന് പഠിക്കാന്‍ സന്നദ്ധരായി. ഇങ്ങനെ ജാതിഭേദം കൂടാതെ സകലജനങ്ങളും സംസ്കൃതം പഠിക്കാന്‍ അധികാരികളായി ഭവിച്ചു.’
ഡോ. സ്മിത ദാസ് എഴുതിയ ‘ജ്വാലാമുഖി: പുന്നശ്ശേരി നമ്പി നീലകണ്ഠ ശര്‍മ്മ’ എന്ന കൃതിയില്‍നിന്ന് ഉദ്ധരിച്ചത്. പു. 4849ഈ ഭാഗം കോര്ട്ടസി: ശ്രീ Manoj Kuroor ന്റ FB Post ല്‍ നിന്ന്
ഇദ്ധേഹം പറയുന്ന കഥ യഥാര്‍ത്ഥത്തില്‍ തഴെ ഇമേജില്‍ ഉള്ളതാണ്… പണിക്കനെ മാറ്റി പുന്നശ്ശേരി എന്നാക്കി … ജാതി പറയുന്ന പുന്നശ്ശേരി..
ഈ പോസ്റ്റിലെ കമന്റില്‍ ഇട്ടിരിക്കുന്ന ഇമേജ് കേരള സാഹിത്യ അക്കാഡമിയുടെ വെബ് സൈറ്റിലുള്ളതാണ്. ലിങ്ക് താഴെ.. ഇതിലും
എഴുതിയിരിക്കുന്നത് സംസ്കൃതപഠനത്തിന് ജാതി തടസ്സമാകരുത് എന്നദ്ദേഹം ശഠിച്ചു എന്നാണ്…http://www.keralasahtiyaakademi.org/…/…/Punnasserigraphy.htm
പുന്നശ്ശേരി നീലകണ്ഠശര്‍മ്മ യെ കുറിച്ച് ..
സാമൂഹ്യ പരിഷ്കര്‍ത്താവും, സംസ്കൃത പണ്ഡിതനുമായിരുന്നു പുന്നശ്ശേരി നമ്പി എന്ന പുന്നശ്ശേരി നീലകണ്ഠശര്‍മ്മ. മലബാറിലെ വള്ളുവനാടന്‍ താലൂക്കില്‍ പട്ടാമ്പിയില്‍ പുന്നശ്ശേരി ഇല്ലത്തെ നാരായണ ശര്‍മ്മയുടെയും വരവൂര്‍ തളിയില്‍ മൂളത്ത് ഏഴിക്കറ ഇല്ലത്തു പാപ്പി മനയമ്മയുടെയും പുത്രനായി 1858 ജൂണ്‍ 17ന് ജനനം. അഞ്ചു വയസ്സായപ്പോള്‍ കുലഗുരുവായിരുന്ന അറങ്ങോട്ടു വാര്യര്‍ പാരമ്പര്യമനുസരിച്ച് എഴുത്തിനിരുത്തി. അദ്ദേഹവും തൃത്താല എടവീട്ടില്‍ ഗോവിന്ദ മാരാരും, കുലുക്കല്ലൂര്‍ ഉണിക്കണ്ടവാര്യരും ആദ്യകാല ഗുരുക്കന്മാരാണ്. സിദ്ധരൂപം, അമരകോശം തുടങ്ങിയ പ്രാഥമിക പാഠങ്ങള്‍ അഭ്യസിച്ചു. തുടര്‍ന്ന് കേരളവര്‍മ്മ ഉമിത്തിരി പുന്നശ്ശേരി ഇല്ലത്ത് താമസിച്ച് നമ്പിയെ പഠിപ്പിച്ചു. കാവ്യനാടകാദികള്‍, ജ്യോതിഷ ഗ്രന്ഥങ്ങള്‍ എന്നിവ പഠിച്ചത് അദ്ദേഹത്തില്‍ നിന്നാണ്. തൃപ്രങ്ങോട്ടു കുഞ്ഞുണ്ണി മൂസ്സതില് നിന്ന് വ്യാകരണവും അലങ്കാര ശാസ്ത്രവും അഷ്ടാംഗഹൃദയവും മറ്റും അഭ്യസിച്ചു.
പുന്നശ്ശേരി നീലകണ്ഠശര്‍മ്മ സംസ്കൃതത്തില്‍ അഗാധമായ പാണ്ഡിത്യം നേടി. സംസ്കൃത വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കുന്നതിനായി അദ്ദേഹം 1888ല്‍ സരസ്വതോദ്യോതിനി എന്ന സംസ്കൃത പാഠശാല സ്ഥാപിച്ചു. 1921ല്‍ കോളേജ് ആയി ഉയര്‍ത്തപ്പെട്ട ഈ വിദ്യാലയമാണ് പട്ടാമ്പിയിലെ ഇന്നത്തെ ഗവ:സംസ്കൃതകോളേജ്. അയിത്തവും, ജാതി വിവേചനവും ശക്തമായിരുന്ന കാലത്ത് ജാതിമതലിംഗ ഭേദമന്യേ ഏവര്‍ക്കും വിജ്ഞാനം പകര്‍ന്നുകൊടുത്ത സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു പുന്നശ്ശേരി നമ്പി. ഒരേസമയത്തു പത്തു ശിഷ്യന്മാരെ, പത്തു വിഷയങ്ങള്‍, ദുര്‍ഗ്രഹശാസ്ത്രങ്ങള്‍ പഠിപ്പിച്ചിരുന്ന അസാമാന്യ പ്രതിഭയായാണ് മഹാകവി പിയെ പോലുള്ള ശിഷ്യന്മാര് നമ്പിയെക്കുറിച്ച് അനുസ്മരിക്കുന്നത്.
വൈദ്യം, ജോത്സ്യം, സാഹിത്യം എന്നിവയിലും ഗ്രഹഗണിതത്തിലും ഗോള ഗണിതത്തിലും അദ്ദേഹം നിഷ്ണാതനായിരുന്നു. അദ്ദേഹം പട്ടാമ്പി പഞ്ചാംഗം പ്രസിദ്ധീകരിച്ചു. 1078ല്‍ ചിന്താമണിയെന്ന പേരില്‍ ഒരു വൈദ്യശാലയും സ്ഥാപിച്ചു. ഗുരുനാഥന് എന്നായിരുന്നു നമ്പി പരക്കെ അറിയപ്പെട്ടിരുന്നത്. നമ്പിക്ക് 1085ല്‍ തിരുവിതാംകൂര്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവും സാമൂതിരി മാനവിക്രമ ഏട്ടന് തമ്പുരാനും വീരശൃംഖല സമ്മാനിച്ചു. തൃപ്പൂണിത്തുറ വിദ്വല്‍സദസ്സില്‍നിന്ന് പണ്ഡിതരാജ ബിരുദവും കിട്ടിയിട്ടുണ്ട്.
കെ.പി. നാരായണ പിഷാരോടി, പി. കുഞ്ഞിരാമന് നായര്‍, പി.എസ്. അനന്തനാരായണശാസ്ത്രി, വിദ്വാന് പി. കേളുനായര്‍, റ്റി.സി. പരമേശ്വരന് മൂസ്സത്, തപോവന സ്വാമികള്‍ മുതലായവരൊക്കെ പുന്നശ്ശേരി നമ്പിയുടെ ശിഷ്യഗണങ്ങളില്‍ ചിലരാണ്.
പ്രതിഷേധത്തിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് സുനില്‍ പി ഇളയിടം എഴുതിയ കുറിപ്പ്-
Discussion about this post