കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കരുതെന്ന് ആര്.ബി.ഐയുടെ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന് അഭിപ്രായപ്പെട്ടു. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടുണ്ട്.
ചെറിയൊരു വിഭാഗം കര്‍ഷകര്‍ മാത്രമാണ് കാര്‍ഷിക വായ്പയെടുക്കുന്നതെന്നും സ്വാധീനമുള്ളവര്‍ക്കാണ് ഇത് ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റവും ദരിദ്രര്‍ക്ക് കാര്‍ഷിക വായ്പകള്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വായ്പകള്‍ എഴുതിത്തള്ളുന്നത് വായ്പ നല്‍കുന്നതിന്റെ ലക്ഷ്യത്തെ തന്നെ തകര്‍ക്കുന്ന ഒരു നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post