ശബരിമലയിലെ മൂന്നാംഘട്ട സുരക്ഷാചുമതലയ്ക്കായി ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് എത്തിയില്ല . സന്നിധാനത്തെ ഐജിയായി അദ്ദേഹത്തെയാണ് നിശ്ചയിച്ചത് എങ്കിലും ഇപ്പോള്‍ ചുമതല ഡിഐജി കെ സേതുരാമന് കൈമാറി .ഔദ്യോഗിക തിരക്കുകള്‍ കാരണമാണെന്നാണ് ഇതിനു പോലീസ് നല്കുന്ന വിശദീകരണം .
ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ചതില്‍ ഏറ്റവുമധികം വിമര്‍ശനം നേരിട്ട നടപടിയായിരുന്നു രഹ്ന ഫാത്തിമയ്ക്ക് സുരക്ഷനല്‍കി സന്നിധാനത്തിന് അടുത്ത് വരെയെത്തിച്ച സംഭവം ഇതിനായി നേതൃത്വം നല്കിയ സ്പെഷ്യല്‍ ഓഫീസറായ എസ് ശ്രീജിത്തിനെതിരെയും അന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു . തൊട്ടുപിന്നാലെ ശബരിമല ദര്‍ശന സമയത്ത് ഐജി കരയുന്ന ചിത്രങ്ങള്‍ പുറത്തായത് വിവാദത്തിന് വ്യാപ്തിക്കൂട്ടി .
ഇതിനെല്ലാം ശേഷമാണ് വീണ്ടും ശബരിമലയിലെ മൂന്നാംഘട്ട ഡ്യൂട്ടിയ്ക്കായി ഐജി എസ് ശ്രീജിത്തിനെ നിയോഗിച്ചത് . മറ്റുള്ള ഉദ്യോഗസ്ഥര്‍ ചുമതല ഏറ്റെടുത്തുവെങ്കിലും ഐജി ശ്രീജിത്ത് എത്തിയില്ല . തുടര്‍ന്ന് ശ്രീജിത്തിന് പകരം പോലീസ് അസ്ഥാനത്തെ ഡിഐജിയായ സേതുരാമനെ നിശ്ചയിക്കുകയായിരുന്നു .
Discussion about this post