കൃഷിഭവനില്‍ നിന്നും പുഞ്ചകൃഷിയ്ക്ക് നല്കിയ വിത്തുകള്‍ മുളയ്ക്കുന്നില്ലെന്ന് പരാതി . തൃശ്ശൂര്‍ ജില്ലയിലെ ഉപ്പുങ്ങല്‍ , പരൂര് കോള്‍പ്പടവുകളില്‍ നല്കിയ വിത്തുകള്‍ മുളപൊട്ടാത്തതിനാല് കര്‍ഷകര്‍ പ്രതിസന്ധിയിലായിരികുകയാണ് . നിലവില്‍ കിലോക്ക് 40 രൂപനല്‍കി സ്വകാര്യ കമ്പനികളില്‍ നിന്നും വിത്ത് വാങ്ങിയാണ് കര്‍ഷകര്‍ ഞാറിടുന്നത് .
വിത്ത് ഞാറ്റുകണ്ടത്തില്‍ വിതറുമ്പോള്‍ പകുതിയും മുളയ്ക്കാതെ പോകുകയാണ് . ആവശ്യമായ ഞാറു കിട്ടാന്‍ ഇരട്ടിയിലധികം സ്ഥലത്ത് വിതയ്ക്കേണ്ട അവസ്ഥയാണ് . അവയില്‍ തന്നെ മുളച്ചു വരുമ്പോള്‍ കരുത്ത് കുറവായതിനാല്‍ ഉപേക്ഷിക്കേണ്ടി വരുന്നു .
സാധാരണനിലയില്‍ വിത്ത് നനച്ചു ചാക്കില്‍ കെട്ടിയാല്‍ രണ്ടു ദിവസത്തിനകം ഭൂരിഭാഗം മുളയ്ക്കുകയും അതിനുശേഷം ഞാറ്റുകണ്ടത്തില്‍ വിതയ്ക്കുകയുമാണ് ചെയ്യുന്നത് . എന്നാല്‍ ഇപ്പോള്‍ പലതവണ ശ്രമിച്ചിട്ടും കൃഷിഭവന്റെ വിത്തുകളില്‍ പകുതി പോലും മുളയ്ക്കുന്നില്ല എന്ന് കര്‍ഷകര്‍ പരാതി പറയുന്നു .
Discussion about this post