1984ല്‍ നടന്ന സിഖ് കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം നല്‍കിക്കൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതി വിധി വൈകി വന്ന നീതിയാണെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചു. കൂട്ടക്കൊലയില്‍ ഇരകളായവര്‍ക്ക് നീതി ലഭിക്കാതിരിക്കാന്‍ കോണ്‍ഗ്രസും ഗാന്ധി കുടുംബവും ശ്രമിച്ചിരുന്നുവെന്ന് അരുണ്‍ ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.
1984ല്‍ ഇരു കൂട്ടരും ചെയ്ത പാപങ്ങളുടെ ഫലം അനുഭവിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി.എ സര്‍ക്കാര്‍ കൂട്ടക്കൊലയിലെ ഇരകള്‍ക്ക് നീതി ലഭിക്കുന്നതില്‍ സുതാര്യത കൊണ്ടുവന്നുവെന്നും അദ്ദേഹം പറഞ്ഞു.
സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിചാരണ കോടതിയുടെ വിധിയെ മറികടന്നാണ് ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം വിധിച്ചത്. രാഷ്ട്രീയമായ നേതൃത്വം ഉപയോഗിച്ചുകൊണ്ട് സജ്ജന്‍ കുമാര്‍ കലാപത്തിന് നേതൃത്വം കുറിച്ചുവെന്നാണ് കോടതി നിരീക്ഷിച്ചത്.
Discussion about this post