ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ളയും കൃസ്ത്യാനിയായ ഭാര്യയും ചേര്‍ന്ന് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച മാധ്യമപ്രവര്‍ത്തക സുനിത ദേവദാസിനെതിരെ വക്കീല്‍ നോട്ടിസ്. ശ്രീധരന് പിളളയുടെ ഭാര്യ അഡ്വക്കറ്റ് കെ റീത്തയാണ് പരാതി നല്‍കിയത്.
നവംബര്‍ 21ന് സുനിതാ ദേവദാസ് യൂടൂബില്‍ അപ് ലോഡ് ചെയ്ത വീഡിയൊ തന്നെയും തന്റെ ഭര്‍ത്താവിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതാണെന്നും, സാമുദായിക സംഘര്‍ഷം ഉണ്ടാക്കാനുദ്ദേശിച്ചുള്ളതാണെന്നും നോട്ടിസില്‍ ആരോപിക്കുന്നു.
”ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ട് അഡ്വക്കറ്റ് പി.എസ് ശ്രീധരന് പിള്ളയുടെ ഭാര്യ ഒരു കൃസ്താനിയല്ലേ, റീത്ത, ഇപ്പോള്‍ ശ്രീധരന് പിള്ളയെ കുറിച്ച് എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്. ശ്രീധരന് പിള്ളയും കൃസ്ത്യനിയായ ഭാര്യയും കൂടി ഹിന്ദു ആരാധനാലയങ്ങള്‍ തകര്‍ക്കാന്‍ വേണ്ടി ശബരിമലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു”-എന്നാണ് സുനിത ദേവദാസ് വീഡിയൊവില്‍ പറയുന്നത്.
https://www.facebook.com/sunitha.devadas.3/videos/935641889965839/
പതിനഞ്ച് ദിവസത്തിനുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ 25ലക്ഷം രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും, ക്രിമിനല്‍ സിവില്‍ കേസുകളുമായി മു്ന്നോട്ട് പോകുമെന്നും നോട്ടില്‍ പറയുന്നു. മാധ്യമം പത്രം, മംഗളം ചാനല്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്ന സുനിത ദേവദാസ് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മറ്റൊരാള്‍ എടുത്ത അഭിമുഖം തന്റെ പേരില്‍ പ്രസിദ്ദീകരിച്ചുവെന്ന ആരോപണം കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു.
Discussion about this post