മുത്തലാഖിനെ നിയമവരുദ്ധമാക്കാനുള്ള ബില്‍ ലോക്‌സഭയില്‍ വീണ്ടും അവതരിപ്പിച്ചു. നിയമകാര്യമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ അവതരിപ്പിച്ചത്.
ബില്ലിനെതിരെ പ്രതിപക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും അനുമതി നല്‍കരുതെന്നും കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ വാദിച്ചു. എന്നാല്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ബില്‍ കൊണ്ടുവന്നിരിക്കുന്നതെന്നും വനിതാ ക്ഷേമം മാത്രമാണ് ബില്ലിന്റെ ലക്ഷ്യമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
മുത്തലാഖിനെ ക്രിമിനല്‍ കുറ്റമാക്കുന്നതിനും കടുത്ത ശിക്ഷ നല്‍കുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബില്‍.
അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി.
Discussion about this post