രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി . ട്വിറ്റെറിലൂടെയാണ് സ്മൃതി രാഹുലിനെതിരെ രംഗത്ത് എത്തിയത് . സ്വപ്നം കാണാന്‍ പോലും ട്രൂഷന്‍ പോകേണ്ടി വരുന്നോയെന്നു സ്മൃതി ഇറാനി പരോക്ഷമായി ചോദിക്കുന്നു .
കഴിഞ്ഞ ദിവസം മധ്യപ്രദേശ് , ഛത്തീസ്ഗഢിലെയും കാര്‍ഷികകടങ്ങള്‍ എഴുതിതള്ളുന്നതുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരെ കണ്ടിരുന്നു . ഇതിനിടയില്‍ ജ്യോതിരാദിത്യ സിന്ധ്യ രാഹുലിന് പുറകില്‍ നിന്നും നിര്‍ദേശങ്ങള്‍ നല്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു . ഈ ഭാഗം ചേര്‍ത്തായിരുന്നു സ്മൃതി ഇറാനിയുടെ ട്വീറ്റ് .
आजकल सपना दिखाने के लिए भी ट्यूशन लेनी पड़ती है ??? pic.twitter.com/Z6ZL3MOQhq
— Smriti Z Irani (Modi Ka Parivar) (@smritiirani) December 18, 2018
സ്വപ്നം കാണാന്‍ ട്യൂഷന് പോകുന്നയാളാണ് രാഹുലെന്നും സ്വന്തം വാക്കുകളില്‍ വിശ്വാസമില്ലെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ യോടാണ് സ്മൃതി ഇറാനി പ്രതികരിച്ചത് . എന്താണ് സംസാരിക്കേണ്ടതെന്ന കാര്യം മറ്റുള്ളവരാണ് രാഹുലിനെ പഠിപ്പിക്കുന്നത് . അത് വ്യക്തമാക്കുന്നതാണ് ആ വീഡിയോ ദൃശ്യങ്ങള്‍ .
തിരഞ്ഞെടുക്കപ്പെടുന്ന പദവികള്‍ക്ക് രാഹുല്‍ ഗാന്ധി യോഗ്യനല്ലെന്നും രാജ്യത്തെ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് ഇതെന്നും സ്മൃതി കൂട്ടിച്ചേര്‍ത്തു .
Discussion about this post