എന്‍.എസ്.എസിനെ പരോക്ഷമായി വിമര്‍സിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോള്‍ ഭീഷണികളുയരുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് കണ്ട് സര്‍ക്കാര്‍ ഭയപ്പെടില്ലെന്നും പിണറായി വിജയന് പറഞ്ഞു. തിരുവനന്തപുരത്ത് വെച്ച് നടന്ന ന്യൂനപക്ഷ ദിനാചരണത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍.എസ്.എസ് നിരീശ്വരവാദത്തിനെതിരാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. ആര്.എസ്.എസ് എന്‍.എസ്.എസിനെ അവരുടെ തൊഴുത്തില്‍ കെട്ടുകയാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന എന്‍.എസ്.എസിനെപ്പറ്റി അജ്ഞത മൂലമാണ് പറഞ്ഞതെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചിരുന്നു. ജനുവരി ഒന്നിന് സര്‍ക്കാര്‍ നടത്തുന്ന വനിതാ മതില് വിഭാഗീയത മാത്രമാണുണ്ടാക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ആര്.എസ്.എസിനെതിരെയും കോണ്‍ഗ്രസിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം നടത്തി. കേരളത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കാനാണ് ആര്.എസ്.എസ് ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആര്.എസ്.എസിന്റെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post