കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതിലൂടെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്ന് നീതി അയോഗ് .
കടം എഴുതിത്തള്ളുന്നത് കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുമെങ്കിലും അതവര്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ആകില്ലെന്ന് നീതി അയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു . ഇതിനെ പിന്തുണച്ച് നീതി അയോഗ് അംഗവും കാര്‍ഷിക നയരൂപീകരണ വിദഗ്ദനുമായ രമേശ് ചന്ദും രംഗത്തെത്തി .
ചെറിയൊരു വിഭാഗത്തിനു മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കു . സംസ്ഥാനങ്ങളിലെ 10-15 ശതമാനം കര്‍ഷകര്‍ക്ക് മാത്രമേ കടം എഴുതിത്തള്ളുന്നത്തിന്റെ ഗുണം ലഭിക്കുകയുള്ളൂ . വളരെയേറെ കര്‍ഷകര്‍ ബാങ്ക് പോലെയുള്ള സ്ഥാപനങ്ങളില്‍ നിന്നും വായ്പ സ്വീകരിച്ചവരല്ല . ബാങ്കില്‍ നിന്നും വായ്പ എടുത്തവരുടെ കണക്കുകള്‍ പല സംസ്ഥാനങ്ങളിലും 25 ശതമാനത്തില്‍ താഴെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
ബാങ്ക് വായ്പകള്‍ പ്രാപ്യമല്ലാത്ത ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്ന പലസംസ്ഥാനങ്ങളിലും കാര്‍ഷികകടങ്ങള്‍ എഴുതി തള്ളുന്നതിനായി വന്‍തുക ചിലവഴിക്കുന്നത് ഗുണം ചെയ്യുകയില്ല . കടങ്ങള്‍ എഴുതിത്തള്ളുന്നത് കര്‍ഷകരെ സഹായിക്കില്ല എന്ന് വ്യക്തമാക്കുന്ന സി.എ.ജി റിപ്പോര്‍ട്ട് പോലും പുറത്ത് വന്നിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി .
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉറങ്ങാന്‍ അനുവദിക്കില്ല എന്ന് രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞതിന് പിന്നാലെയാണ് വിഷയത്തില്‍ നീതി ആയോഗിന്റെ പ്രതികരണം വന്നിരിക്കുന്നത് .
Discussion about this post