അയോദ്ധ്യയില്‍ തര്‍ക്കപ്രദേശത്ത് തന്നെ രാമക്ഷേത്രം പണിയയണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ . എല്ലാ ദിവസവും വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തയ്യാറായാല്‍ പത്ത് ദിവസത്തിനകം തീര്‍പ്പാകുമെന്നും അമിത് ഷാ പറഞ്ഞു .
ബിജെപി മാത്രമല്ല രാജ്യം ഒന്നടങ്കം അയോധ്യയില്‍ രാമക്ഷേത്രം പണിയണം എന്നാണു ആഗ്രഹിക്കുന്നത് . അയോദ്ധ്യക്കേസില്‍ ജനുവരിയില്‍ സുപ്രീംക്കോടതിയില്‍ വാദം തുടരും എന്നാണു പ്രതീക്ഷ . ഉടന്‍ തന്നെ സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിക്കും . അമിത് ഷാ പറഞ്ഞു .
ശബരിമലയിലുള്ളത് വിശ്വാസപ്രശ്നമാണെന്നും അല്ലാതെ ലിംഗവിവേചനമല്ലെന്നും അദ്ദേഹം പറഞ്ഞു . ഇത്തരത്തിലുള്ള നിരവധി വിഷയങ്ങളില്‍ ജൂഡീഷ്യല്‍ റിവ്യൂ സാധ്യമാവില്ല . ജനങ്ങള്‍ക്ക് വിടുകയാണ് വേണ്ടത് . മതപരമായ കാര്യങ്ങളില്‍ ജൂഡീഷ്യല്‍ റിവ്യൂ വിടുന്നത് ഉചിതമല്ലെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു .
Discussion about this post