അയോദ്ധ്യയിലെ തര്‍ക്ക പ്രദേശത്ത് തന്നെ രാമക്ഷേത്രം പണിയണമെന്നാണ് ബി.ജെ.പിയുടെ അഭിപ്രായമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. എല്ലാ ദിവസവും സുപ്രീം കോടതി വാദം കേള്‍ക്കുകയാണെങ്കില്‍ വെറും പത്ത് ദിവസങ്ങള്‍ കൊണ്ട് വിഷയം തീര്‍പ്പാകുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരിയില്‍ അയോദ്ധ്യാ വിഷയത്തെപ്പറ്റിയുള്ള വാദങ്ങള്‍ സുപ്രീം കോടതി കേള്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും തീരുമാനം എന്തുതന്നെയായാലും വിഷയത്തില്‍ സുപ്രീം കോടതി ഉടന്‍ തീര്‍പ്പുകല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യ ഒന്നടങ്കം അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ശബരിമലയില്‍ ലിംഗവിവേചനമില്ലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമലയിലെ വിഷയം വിശ്വാസത്തിന്റെ പ്രശ്നമാണെന്നും ലിംഗവിവേചനത്തിന്റെ പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല പോലുള്ള വിഷയങ്ങളില്‍ ജൂഡിഷ്യല്‍ റിവ്യു സാധ്യമല്ലെന്നും ഇക്കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വിട്ട് കൊടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post