വളരെ നീചമായാണ് മന്ത്രി കടകംപള്ളി രാമചന്ദ്രന് സംസാരിച്ചതെന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ബിജെപി നടത്തുന്ന സമരപന്തലില്‍ എത്തി ജീവാഹൂതി ചെയ്ത് അ്യ്യപ്പഭക്തനായ വേണുഗോപാലന്‍ നായരുടെ കുടുംബം ആരോപിച്ചു. പാചകക്കാരന് എന്ന് വിലകുറച്ച് സംസാരിച്ചു. അതെല്ലാം വേദനയുണ്ടാക്കുന്ന കാര്യമാണെന്ന് വേണുഗോപാലിന്റെ സഹോദരി പറഞ്ഞു. വേണുഗോപാലന്‍ നായര്‍ മാനസീക രോഗിയാണ് എന്ന് പറഞ്ഞ് പരത്താന്‍ ചിലര്‍ ശ്രമിച്ചു. മന്ത്രിക്കും, ഏഷ്യാനെറ്റിനും എതിരെ നിയമനടപടി സ്വീകരിക്കണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടു.
വീട് സന്ദര്‍ശിക്കാനെത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനോടാണ് വീട്ടുകാര്‍ പരാതി നിരത്തിയത്.
”ശിവന്‍കുട്ടി ഇവിടെ എത്തി നികൃഷ്ടമായാണ് സംസാരിച്ചത്. ഇയാളെത്ര കല്ല്യാണം കഴിച്ചു.അങ്ങനെയാണ് ഇങ്ങനെയാണ് എന്നെല്ലാം പറഞ്ഞു. ഒന്നാശ്വസിപ്പിക്കു പോലും ചെയ്തില്ല. ഒന്നിരിക്ക പോലും ചെയ്യാതെ അഞ്ച് മിനിറ്റിനുള്ളില്‍ തിരിച്ചു പോയി. കൂടെയുണ്ടായിരുന്ന സിപിഎം ഏരിയാ സെക്രട്ടറിയോട് അപ്പോഴാണ് പറഞ്ഞത് മേലാല്‍ ഒരു സിപിഎം കാരനും ഈ പടി ചവിട്ടി പോകരുത് എന്ന്. മരണമൊഴി എടുത്തിട്ടില്ലെന്നും വീട്ടുകാര്‍ ഉറപ്പിച്ച് പറയുന്നു. ഐസിയുവിന്റെ പുറത്തിറങ്ങിയ പോലിസ് മൊഴി എടുത്തില്ല എന്നാണ് പറഞ്ഞത്. എന്നാല്‍ മാധ്യമങ്ങളോട് പറയുന്നു മൊഴി എടുത്തു എന്ന്. സംസാരിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല വേണുഗോപാലന്‍ നായരെന്നും വീട്ടുകാര്‍ പറഞ്ഞു. പാര്‍ട്ടിക്കാരാരും ഇവിടെ വന്നില്ല, അവര്‍ നോക്കിയപ്പോള്‍ ഞങ്ങളെല്ലാം പാവങ്ങള്‍ പ്രതികരിക്കാന്‍ ശേഷിയില്ല. അതുകൊണ്ടാണ് ഇങ്ങനെ ല്ലൊം ചെയ്യുന്നതെന്നും വേണുഗോപാലന്‍ നായരുടെ വീട്ടുകാര്‍ പറയുന്നു.
വീഡിയൊ-
Discussion about this post