രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു. ഇന്ന് രാജ്യത്ത് പെട്രോളിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. ഇതൊടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 72.39 രൂപയായി മാറി. ഡീസിലന്റെ വില 67.92 രൂപയാണ്. തിരുവനന്തപുരത്ത് പെട്രോളിന്റെ വില 73.68 രൂപയും ഡീസലിന്റെ വില 69.23 രൂപയാണ്. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 72.70 രൂപയും ഡീസലിന്റെ വില 68.23 രൂപയുമാണ്.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറയുന്നതാണ് പെട്രോള്‍, ഡീസല്‍ വില കുറയാന്‍ കാരണം. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 55 ഡോളറില്‍ താഴെയാണ്. ഇത് കൂടാതെ അമേരിക്കയില്‍ എണ്ണ ഉത്പാദനം വര്‍ധിച്ചിട്ടുമുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ഇന്ധന വില രാജ്യത്ത് കൂടുന്ന സാഹചര്യമായിരുന്നു നിലനിന്നിരുന്നത്.
Discussion about this post