കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ പുതിയ സര്‍ക്കുലറിലൂടെ സര്‍ക്കാര്‍ സ്വകാര്യതയില്‍ ഇടപെടുന്നുവെന്ന ആരോപണം പൊളിയുന്നു. കംപ്യൂട്ടറുകളിലെയും മൊബൈലുകളിലെയും ഡാറ്റ നിരീക്ഷിക്കാന്‍ പത്ത് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരം നല്‍കിക്കൊണ്ടുള്ള നിയമം 2009ല്‍ പുറത്തിറങ്ങിയതാണെന്നും അതിപ്പോള്‍ വീണ്ടും സര്‍ക്കുലറിന്റെ രൂപത്തില്‍ ഇറക്കിയതാണെന്നും കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിശദീകരിച്ചു. രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം.
ഈ സര്‍ക്കുലറിലെ നിയമം മൂലം സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ ഒരു വിധത്തിലുള്ള കടന്നുകയറ്റവും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമത്തിലെ 69ാം സെക്ഷന്‍ പ്രകാരം രാഷ്ട്രത്തിന്റെ സുരക്ഷയ്ക്കും ഒത്തൊരുമയ്ക്കും ഭീഷണിയാണെന്ന് സംശയം ഉളവാക്കുന്ന സാഹചര്യങ്ങളില്‍ കംപ്യൂട്ടറുകളിലെയും മൊബൈലുകളിലെയും ഡാറ്റ നിരീക്ഷിക്കാവുന്നതാണ്. ഇതിന്‍ര്‍ത്ഥം രാജ്യത്തെ എല്ലാ കംപ്യൂട്ടറുകളും മൊബൈലുകളും നിരീക്ഷിക്കപ്പെടുമെന്നല്ലായെന്നും അദ്ദേഹം പറഞ്ഞു. വിവിധ തരത്തിലുള്ള ആപത്തുകളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ഇതുപോലുള്ള നിയമങ്ങള്‍ മുന്‍പും കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യസഭയില്‍ ഗുലാം നബി ആസാദായിരുന്നു നിയമം പൊതുജനങ്ങളുടെ സ്വകാര്യതയില്‍ കൈ കടത്തുന്നുവെന്ന് വാദം ഉന്നയിച്ചത്.
FM Arun Jaitley in Rajya Sabha responds to Congress leader Anand Sharma over MHA order allowing ten agencies to monitor any computer: On 20 December, same order of authorisation was repeated that was existing since 2009. You are making a mountain where a molehill does not exist pic.twitter.com/sTcY3bqGOE
— ANI (@ANI) December 21, 2018
Discussion about this post