കോട്ടയം: ശബരിമലയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കും വിശ്വാസ സംരക്ഷണത്തിനുമായി വിശ്വാസികള്‍ തീര്‍ക്കുന്ന അയ്യപ്പ ജ്യോതി കന്യാകുമാരി ത്രിവേണി സംഗമം വരെ നീട്ടാന്‍ തീരുമാനം. 26ന് ഹൊസങ്കടി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം മുതല്‍ പാറശ്ശാല വരെ ജ്യോതി തെളിയിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.
എന്നാല്‍ ശബരിമല കര്‍മസമിതി തമിഴ്‌നാട് ഘടകത്തിന്റെ ആവശ്യപ്രകാരം ജ്യോതി കന്യാകുമാരിവരെ നീട്ടുകയായിരുന്നു. കല്‍യിക്കാവിള, മാര്‍ത്താണ്ഡം, തക്കല, പാര്‍വതീപുരം, കന്യാകുമാരി, ത്രിവേണീസംഗമം വരെയുള്ള 64 കിലോമീറ്റര്‍ ദൂരമാണ് കൂട്ടിയിട്ടുള്ളത്. ശബരിമല വിശ്വാസസംരക്ഷണത്തിനായുള്ള അയ്യപ്പ ജ്യോതിയെ തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തരും ആവേശത്തോടെയാണ് വരവേല്‍ക്കുന്നത്.
731.4 കിലോമീറ്റര്‍ ജ്യോതി തെളിയിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഇതോടെ 795 കിലോമീറ്റര്‍ ദൂരമാകും അയ്യപ്പജ്യോതി തെളിയുക.
ഒരു മീറ്റര്‍ ഇടവിട്ടാണ് ജ്യോതി തെളിയിക്കുന്നത്. ഒരു മീറ്ററില്‍ ഒരാള്‍ എന്ന നിലയില്‍ 7,95,000 വിശ്വാസികള്‍ ജ്യോതി തെളിയിക്കുന്നതിന് മാത്രമായി എത്തിച്ചേരും. നൂറോളം അയ്യപ്പ വിശ്വാസ സംരക്ഷണ സമ്മേളനങ്ങള്‍ ഇതോടൊപ്പം നടക്കുന്നുണ്ട്. പത്ത് ലക്ഷത്തിന് മേല്‍ വിശ്വാസികള്‍ ജ്യോതിയില്‍ പങ്കാളികളാകുമെന്നാണ് കണക്കുകൂട്ടല്‍.
Discussion about this post