Friday, May 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വ്രതവിശുദ്ധിയുടെ ആഹ്ലാദ രാവ്: മങ്കമാരുടെ മനം നിറച്ച് ധനുമാസത്തിലെ തിരുവാതിര

by Brave India Desk
Jan 9, 2020, 11:46 am IST
in Kerala
Share on FacebookTweetWhatsAppTelegram

ധനുമാസത്തിലെ തിരുവാതിരനാള്‍ പരമശിവന്റെ പിറന്നാളാണെന്ന് ഹൈന്ദവ വിശ്വാസം. പരമശിവനും പാര്‍വതിയും തമ്മില്‍ വിവാഹം നടന്ന തിരുനാള്‍ ആണ് തിരുവാതിര എന്നും ഐതിഹ്യം ഉണ്ട്. മംഗല്യവതികളായ സ്ത്രീകള്‍ നെടുമാംഗല്യത്തിനു വേണ്ടിയും കന്യകമാര്‍ വിവാഹം വേഗം നടക്കാന്‍ വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. സൂര്യോദയത്തിനുമുന്‍പ് കുളത്തില്‍ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കല്‍, നോയമ്പ് നോല്‍ക്കല്‍, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കല്‍, പാതിരാപ്പൂ ചൂടല്‍ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകള്‍.

Stories you may like

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

സുമംഗലികള്‍ ഭര്‍ത്താവിന്റെ ആയു-ആരോഗ്യത്തിനുവേണ്ടിയും കന്യകകള്‍ സദ്ഭര്‍തൃലാഭത്തിനും വേണ്ടിയും അനുഷ്ഠിക്കുന്ന തിരുവാതിര വ്രതത്തിന് വലിയ പ്രാധാന്യം ഉണ്ട്. തിരുവാതിര നാളില്‍ സൂര്യോദയത്തിനുമുന്‍പ് കുളത്തില്‍ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കല്‍, നോയമ്പ് നോല്‍ക്കല്‍, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കല്‍, പാതിരാപ്പൂ ചൂടല്‍ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകള്‍. നോയമ്പോടു കൂടിയാണ് സ്ത്രീകള്‍ ഈ ആചാരത്തില്‍ പങ്കുകൊള്ളുന്നത്. തിരുവാതിര നാള്‍ തുടങ്ങുന്ന മുതല്‍ തീരുന്നതുവരെയാണ് നോയമ്പ്. അരിഭക്ഷണം പാടില്ല. തിരുവാതിര നാള്‍ തീരുന്നതുവരെ ഉറങ്ങാന്‍ പാടില്ല. ഉറക്കമൊഴിക്കുന്ന രാത്രിയില്‍ ആണ് പാതിരാപ്പൂചൂടല്‍. കാവത്ത്, കൂര്‍ക്ക, ചേന, നനക്കിഴങ്ങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, വലിയ ചേമ്പ്, ചെറിയചേമ്പ് എന്ന് ഇങ്ങനെ എട്ട് കിഴങ്ങുകളും നേന്ത്രക്കായും കനലില്‍ ചുട്ട് എടുക്കുന്നു. ഉണങ്ങിയ നാളികേരം, കരിമ്പ്, കദളിപ്പഴം എന്നിവയും അരിഞ്ഞ് വെച്ച കിഴങ്ങുകളും ശര്‍ക്കരപാവും വന്‍പയര്‍ എള്ള്, കടല എന്നിവ വറുത്തതും ചോളപ്പൊടിയും ചേര്‍ത്ത് ഇളക്കണം. ഇതാണ് എട്ടങ്ങാടി. ദേവന്മാര്‍ക്ക് നിവേദിച്ച് പ്രസാദമായി കഴിക്കാം.

‘ഓം ശിവശക്തിയൈക്യരൂപിണിയേ നമഃ’ എന്ന് 108 പ്രാവശ്യം ഉരുക്കഴിക്കുന്നത് ഭാര്യ ഭര്‍തൃബന്ധത്തിന്റെ ഐക്യത്തിന് ഉത്തമമാണ്. ഉദ്ദിഷ്ട വിവാഹം നടക്കാന്‍ പെണ്‍കുട്ടികള്‍ ‘ഓം സോമായ നമഃ’ എന്ന് 108 പ്രാവശ്യം ഉരുക്കഴിക്കുക. ‘ തിരുവാതിര ദിനം ഉറക്കമിളയ്ക്കുന്നതും ഭജന, ശിവസഹസ്രനാമ പാരായണം, ഹാലാസ്യ മാഹാത്മ്യ പരായണം, നമഃശിവായ മന്ത്രജപം എന്നിവ നല്ലതാണ്. പുണര്‍തം ദിവസം ശിവനെ മനസ്സില്‍ ധ്യാനിച്ച് ശിവക്ഷേത്രദര്‍ശനം നടത്തി തീര്‍ത്ഥം സേവിച്ച് വ്രതമവസാനിപ്പിക്കുക

തിരുവാതിര നാളില്‍ നോയമ്പെടുക്കുന്നതിനും ഉറക്കമൊഴിക്കുന്നതിനും പിന്നിലെ ഐതീഹ്യം ഇങ്ങനെയാണ് പണ്ട് ഇന്ദ്രദേവാദികള്‍ പാലാഴിമഥനം നടത്തിയപ്പോള്‍ നാഗരാജാവ് വാസുകിയുടെ വായില്‍നിന്ന് പുറത്തുവന്ന കാളകൂടവിഷം ഭൂമിയില്‍ വീണ് ഭൂമി നശിക്കാതിരിക്കാന്‍ ദേവന്മാര്‍ ശിവനോട് സഹായം അഭ്യര്‍ത്ഥിക്കുകയും ശിവന്‍ ആ വിഷം വിഴുങ്ങുകയും, ശിവനു അത് വിഴുങ്ങിയിട്ട് കുഴപ്പം ഇല്ലാതിരിക്കാന്‍ പാര്‍വ്വതീദേവി ശിവന്റെ കഴുത്തില്‍ അമര്‍ത്തിപ്പിടിച്ച് ഉറക്കമൊഴിഞ്ഞ് പ്രാര്‍ഥിച്ചു എന്നതാണ് ഒരു കഥ. തിരുവാതിര ആഘോഷത്തില്‍ ഉറക്കമൊഴിക്കല്‍ വന്നത് അങ്ങനെ ആണത്രേ. പരമശിവന്റെ ഭാര്യയായ സതീദേവിയുടെ പിതാവ് ദക്ഷന്‍ നടത്തിയ യാഗത്തില്‍ പരമശിവനെ വിളിക്കാതിരുന്നിട്ടും സതീദേവിയുടെ നിര്‍ബന്ധത്തിനു വഴങ്ങി ശിവന്‍ യാഗത്തില്‍ പങ്കെടുക്കാന്‍ ചെല്ലുകയും ദക്ഷന്‍ അവിടെ വെച്ച് ശിവനെ അപമാനിക്കുകയും ചെയ്തു. അതില്‍ വിഷമിച്ച് സതീദേവി ദേഹത്യാഗം ചെയ്യുകയും അതിനു ശേഷം ശിവന്‍ ഹിമാലയത്തില്‍ പോയി തപസ്സാരംഭിക്കുകയും ചെയ്തു. സതീദേവി ഹിമവാന്റെ പുത്രി പാര്‍വതി ആയിട്ട് പുനര്‍ജ്ജനിക്കുകയും ശിവനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് നിശ്ചയിച്ച് തപസ്സു ചെയ്യുന്ന ശിവനെ പ്രാര്‍ഥിക്കുകയും പരിചരിക്കുകയും ചെയ്തു. ആ സമയത്ത് താരകാസുരന്‍ എന്ന അസുരന്റെ ശല്യം കാരണം വിഷമിച്ച ദേവാദികള്‍ ബ്രഹ്മാവിനോട് ഉപദേശം തേടുകയും ശിവനും പാര്‍വതിക്കും ജനിക്കുന്ന പുത്രന്‍ നരകാസുരനെ വധിക്കും എന്ന് വരം കൊടുക്കുകയും ചെയ്തു. കാമദേവന്‍ ശിവന്റെ തപസ്സ് മുടക്കാനായി ചെല്ലുകയും ദേഷ്യം വന്ന ശിവന്‍ തൃക്കണ്ണ് തുറന്ന് കാമദേവനെ ചുട്ടെരിക്കുകയും , കാമദേവന്റെ ഭാര്യയായ രതീദേവി ആഹാരവും ജലപാനവും ഉപേക്ഷിച്ച് പ്രാര്‍ഥിക്കുകയും ഉണ്ടായി. ഇതിന്റെ ഓര്‍മ്മയ്ക്കായിട്ടാണത്രേ നോയമ്പ്. പരമശിവനും പാര്‍വതിയും തമ്മില്‍ വിവാഹം നടന്ന തിരുനാള്‍ ആണ് തിരുവാതിര എന്നും ഐതിഹ്യം ഉണ്ട് ധനുമാസത്തിലെ പൂതിരുവാതിരനാള്‍ പരമശിവന്റെ പിറന്നാളാണെന്ന് കരുതപ്പെടുന്നു.

Tags: Thiruvathira
Share1TweetSendShare

Latest stories from this section

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

ജനാധിപത്യ മര്യാദ കാണിച്ചില്ല;ലീഗ് പിടിമുറുക്കുന്നതിൻ്റെ സൂചന;ജി സുകുമാരൻ നായർ

Discussion about this post

Latest News

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

രതീന്ദ്ര ബോസ് ബംഗാൾ സ്പീക്കർ ; ചരിത്രത്തിലാദ്യമായി വടക്കൻ ബംഗാളിൽ നിന്നും ഒരു നിയമസഭ സ്പീക്കർ ; ആർഎസ്എസുമായി ദീർഘകാല ബന്ധമുള്ള നേതാവ്

രതീന്ദ്ര ബോസ് ബംഗാൾ സ്പീക്കർ ; ചരിത്രത്തിലാദ്യമായി വടക്കൻ ബംഗാളിൽ നിന്നും ഒരു നിയമസഭ സ്പീക്കർ ; ആർഎസ്എസുമായി ദീർഘകാല ബന്ധമുള്ള നേതാവ്

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ പൂർണ്ണമായും കംപ്യൂട്ടർ അധിഷ്ഠിതം ; വിപ്ലവകരമായ മാറ്റം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ പൂർണ്ണമായും കംപ്യൂട്ടർ അധിഷ്ഠിതം ; വിപ്ലവകരമായ മാറ്റം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’!

ഇറാനെയും യുഎഇയെയും സാക്ഷിയാക്കി ജയശങ്കറിന്റെ മാസ് മറുപടി! പശ്ചിമേഷ്യൻ കലുഷിതമണ്ണിൽ ഭാരതത്തിന്റെ നയതന്ത്ര വിജയം

സൂപ്പർ എൽ നിനോ ഭീതിയിൽ  ഇന്ത്യ; ഈ നഗരങ്ങളിൽ കനത്ത നാശനഷ്ടത്തിന് സാധ്യത! മൺസൂൺ ചതിക്കുമോ? ആശങ്കയോടെ കർഷകർ!

സൂപ്പർ എൽ നിനോ ഭീതിയിൽ  ഇന്ത്യ; ഈ നഗരങ്ങളിൽ കനത്ത നാശനഷ്ടത്തിന് സാധ്യത! മൺസൂൺ ചതിക്കുമോ? ആശങ്കയോടെ കർഷകർ!

ഭാരതത്തിന്റെ അഭിമാനം പണയപ്പെടുത്തിയ ആ കറുത്ത ദിനങ്ങൾ; 47,000 കിലോ സ്വർണം രഹസ്യമായി വിദേശത്തേക്ക് പറത്തിയ കഥ…

ഭാരതത്തിന്റെ അഭിമാനം പണയപ്പെടുത്തിയ ആ കറുത്ത ദിനങ്ങൾ; 47,000 കിലോ സ്വർണം രഹസ്യമായി വിദേശത്തേക്ക് പറത്തിയ കഥ…

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies