വനിതാ മതിലില്‍ കുടുംബ ശ്രീക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന വാദം പൊളിച്ച് കുടുംബശ്രീ പ്രവര്‍ത്തകയുടെ ഓഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വനിതാ മതിലില്‍ പങ്കെടുക്കില്ല എന്നറിയിച്ച അമ്മയെ കുടുംബശ്രീയില്‍ പുറത്താക്കുമെന്ന ഭീഷണി യുവാവ് ചോദ്യം ചെയ്യുന്ന ടെലിഫോണ്‍ സംഭാഷണമാണ് പ്രചരിക്കുന്നത്.
വനിത മതിലില്‍ പങ്കെടുക്കണമെന്ന ്കുടുംബശ്രീ നടത്തിപ്പുകാരായ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം ഉണ്ടെന്നും, ഇല്ലെങ്കില്‍ പുറക്കാക്കുമെന്നും കുടുംബശ്രീ പ്രവര്‍ത്തക ഭീഷണിപ്പെടുത്തുന്നതാണ് ഓഡിയൊവില്‍ ഉള്ളത്.
വനിതാ മതില്‍ സിപിഎം പരിപാടിയായതിനാല്‍ കുടുംബശ്രീയില്‍ നിന്ന് പുറത്താക്കിയാലും അമ്മ പങ്കെടുക്കില്ലെന്ന് യുവാവ് പറയുന്നുണ്ട്.
ഓഡിയൊ
Discussion about this post