അഗസ്റ്റ് വെസ്റ്റ്ലാന്‍ഡ് വി.വി.ഐ.പി ഹെലിക്കോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന് കൃസ്റ്റ്യന്‍ മിഷേലിനെ എന്‍ഫോഴ്സ്മെന്റ് വകുപ്പ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ കോടതിയില്‍ കൃസ്റ്റിയന്‍ മിഷേലിനെ ഹാജരാക്കിയതിന് ശേഷമായിരുന്നു അറസ്റ്റ് നടന്നത്. ആദ്യം എന്‍ഫോഴ്സ്മെന്റ് വകുപ്പിന് കോടതി മുറിയില്‍ വെച്ച് കൃസ്റ്റിയന്‍ മിഷേലിനെ പതിനഞ്ച് മിനിറ്റ് നേരത്തേക്ക് ചോദ്യം ചെയ്യാനുള്ള അനുമതിയായിരുന്നു കോടതി നല്‍കിയത്. ഇതിന് ശേഷമായിരുന്നു മിഷേലിനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം അന്വേഷണ ഏജന്‍സി മുന്നോട്ട് വെച്ചത്.
അതേസമയം പതിനഞ്ച് ദിവസത്തേക്ക് കൃസ്റ്റ്യന്‍ മിഷേലിനെ വിട്ടുകിട്ടണമെന്ന എന്‍ഫോഴ്സ്മെന്റിന്റെ ആവശ്യത്തില്‍ കോടതി പിന്നീടായിരിക്കും തീരുമാനമെടുക്കുക. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ ഏജന്‍സികള്‍ തിരഞ്ഞുകൊണ്ടിരുന്ന മൂന്നുപേരില്‍ ഒരാളാണ് മിഷേല്‍.
Discussion about this post