ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താനെത്തിയ ‘മനിതി’ എന്ന സംഘടനയിലെ പ്രവര്‍ത്തകര്‍ പമ്പയില്‍ എത്തിയ സാഹചര്യത്തില്‍ ‘മനിതി’യിലെ കൂടുതല്‍ പ്രവര്‍ത്തകര്‍ ഇന്നുതന്നെ കേരളത്തിലെത്തുമെന്ന് നേതാവായ ശെല്‍വി വ്യക്തമാക്കി. അതേസമയം മലചലിട്ടാന്‍ അനുവദിച്ചില്ലെങ്കില്‍ നിരാഹാരമിരിക്കുമെന്ന് ‘മനിതി’ പ്രവര്‍ത്തകയായ അമ്മിണി വ്യക്തമാക്കി.
സംഘര്‍ഷാവസ്ഥയും സുരക്ഷാ പ്രശ്‌നങ്ങളും ഉണ്ടാകുമെന്ന് പോലീസ് ഇവരോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ സുരക്ഷയൊരുക്കേണ്ടത് പോലീസിന്റെ ചുമതലയാണെന്നും അത് ‘മനിതി’ പ്രവര്‍ത്തകരുടെ ചുമതലയല്ലെന്നും അമ്മിണി പറഞ്ഞു.
11 യുവതികളാണ് ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് മലചവിട്ടാനെത്തിയത്. എന്നാല്‍ ഇവരുടെ ഇരുമുടിക്കെട്ട് നിറയ്ക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ പരികര്‍മികള്‍ തയ്യാറായില്ല.
യുവതികളുടെ പ്രവേശനത്തിനെതിരെ ഭക്തജനങ്ങള്‍ പമ്പയില്‍ നാമജപ പ്രതിഷേധം നടത്തുന്നുണ്ട്. യുവതികള്‍ ആവശ്യപ്പെട്ടാല്‍ സുരക്ഷ ഒരുക്കാമെന്നാണ് പോലീസിന്റെ നിലപാട്.
Discussion about this post