മുംബൈ തീരത്ത് പണിതുയര്‍ത്താന്‍ പോകുന്ന ഛത്രപതി ശിവജിയുടെ പ്രതിമയുടെ നിര്‍മ്മാണ ചിലവില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കുറവ് വരുത്തി. 3,700.84 കോടിയായിരുന്നു ആദ്യം പ്രതിമയ്ക്ക് വേണ്ടി മാറ്റി വെച്ചിരുന്ന തുക. എന്നാല്‍ കഴിഞ്ഞയാഴ്ച പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത് പ്രതിമയുടെ നിര്‍മ്മാണത്തിന് 3,643.78 കോടി രൂപ മാത്രമായിരിക്കും ആവശ്യം വരികായെന്ന്. മുന്‍പ് കണക്കാക്കിയതില്‍ നിന്നും 56.06 കോടി രൂപയുടെ കുറവാണുണ്ടായത്.
3,643.78 കോടി രൂപയില്‍ പ്രതിമാ നിര്‍മ്മാണത്തിന് മാത്രം 2,581 രൂപയായിരിക്കും ആവശ്യം വരിക. ഇത് കൂടാതെ 236 കോടി രൂപ സുരക്ഷാക്രമീകരണങ്ങള്‍ക്കു വേണ്ടിയും 45 കോടി രൂപ വെള്ളം വൈദ്യുതി എന്നിവ ലഭ്യമാക്കുന്നതിനും ആവശ്യം വരും.
2022-2023 കാലത്തോടെ പ്രതിമയുടെ നിര്മ്മാണ് പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു.
Discussion about this post