ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി തുടങ്ങിയ സംഘടനയായ ശബരിമല കര്‍മ്മ സമിതി ദേശീയ തലത്തിലേക്ക് വ്യാപിക്കുന്നു. ദേശീയ തലത്തില്‍ അയ്യപ്പഭക്തന്മാര്‍ ഒന്നിക്കാന്‍ ഇത് വഴിയൊരുക്കും. നിരവധി പ്രമുഖര്‍ സംഘടനയുടെ ഭാഗമായി മാറുന്നതായിരിക്കും. രക്ഷാധികാരികളില്‍ ഒരാള്‍ മാതാ അമൃതാനന്ദമയിയായിരിക്കും. അതേസമയം ഉപാധ്യക്ഷന്മാരില്‍ ഒരാള്‍ മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാറായിരിക്കും. കൂടാതെ ഡോ.കെ.എസ്.രാധാകൃഷ്ണനും ഒരു ഉപാധ്യക്ഷനാകും.
സന്നിധാനത്തേക്കെത്തുന്ന ഭൂരിഭാഗം വിശ്വാസികളും ആന്ധ്ര, കര്‍ണ്ണാടക, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് ശബരിമല കര്‍മ്മ സമിതി ശ്രമിക്കുന്നത്. ഇത് വഴി ശബരിമല കര്‍മ്മ സമിതി ദക്ഷിണേന്ത്യയില്‍ ഒരു ശക്തമായ സ്വാധീനമായി മാറാനും സാധ്യതയുണ്ട്.
Discussion about this post