ബോളിവുഡ് സിനിമാ താരം ഷാരൂഖ് ഖാനെ കാണുവാന്‍ വേണ്ടി വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് കടന്ന പാക് പൗരന്‍ അബ്ദുള്ളയെ വിട്ടയച്ചു. ഷാരൂഖ് ഖാനെ കാണുക എന്ന തന്റെ ആഗ്രഹം സഫലമായില്ലെന്നും താന്‍ ഇനിയും വരുമെന്ന് അബ്ദുള്ള പറഞ്ഞു.
2017 മേയ് 25ന് വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് കടന്ന അബ്ദുള്ളയെ സുരക്ഷാ സൈനികര്‍ പിടികൂടുകയായിരുന്നു. ഷാരൂഖ് ഖാനെ കാണാന്‍ വേണ്ടിയായിരുന്നു താന്‍ വന്നതെന്ന് അബ്ദുള്ള വിശദീകരണം നല്‍കിയിരുന്നു. അബ്ദുള്ള എന്ന യുവാവിന് മാനസിക പ്രശ്‌നങ്ങളുള്ളതായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അന്ന് വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാന്റെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലലെ സ്വാതില്‍ നിന്നും വന്ന അബ്ദുള്ളയുടെ പിതാവിന്റെ പേര് സരാവാര്‍ ഖാന്‍ എന്നാണ്.
പാക്കിസ്ഥാന്‍ ജയിലില്‍ നിന്നും ഇന്ത്യന്‍ പൗരനായ ഹമീദ് അന്‍സാരിയെ വിട്ടയച്ചതിന് തൊട്ട് പിന്നാലെയാണ് ഇന്ത്യ അബ്ദുള്ളയെ വിട്ടയച്ചിരിക്കുന്നത്.
Discussion about this post