
മുത്തലാഖ് നിരോധന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ല് ഇന്ന് ലോക്‌സഭ ചര്‍ച്ച ചെയ്യും. ചര്‍ച്ചയില്‍ സഹകരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. എല്ലാ ബിജെപി അംഗങ്ങളും സഭയിലുണ്ടാകണമെന്ന് ബിജെപി നോട്ടീസ് നല്‍കിയിട്ടുണ്ട്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രകൃതി ദുരന്തത്തെക്കുറിച്ചുള്ള ചര്‍ച്ചയും മുത്തലാഖിനു ശേഷം നടക്കും.
മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ല് ഈ മാസം പതിനേഴിനാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയില്‍ അവതരിപ്പിച്ചത. ബില്ലിന് പിന്തുണ തേടി ബിജെപി അണ്ണാഡിഎംകെയെ സമീപിച്ചിട്ടുണ്ട്. കൂടാതെ നാളെ സഭയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ക്ക് ബിജെപി വിപ്പും നല്‍കി. മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ല് ഈ മാസം പതിനേഴിനാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയില്‍ അവതരിപ്പിച്ചത്. നിലവില്‍ ലോക്സഭയില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമുണ്ട്. എന്നാല്‍ ക്രിസ്മസ് അവധി പ്രമാണിച്ച് അംഗങ്ങള്‍ സഭയില്‍ വരാതിരുന്നാല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിപ്പ് പുറപ്പെടുവിച്ചത്.
Discussion about this post