നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന വാദവുമായി ജനുവരി ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ നടത്താനിരിക്കുന്ന വനിതാ മതിലിനെപ്പറ്റി കേരളാ ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ബാലാവകാശ കമ്മീഷന്‍ രംഗത്ത് വന്നു. പതിനെട്ട് വയസ്സിന് താഴെയുള്ളവരെ മതിലില്‍ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി വിധി ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍
പി.സുരേഷ് പറഞ്ഞു.
ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ കുട്ടികള്‍ക്കും കിട്ടണമെന്നാണ് ബാലാവകാശ കമ്മീഷന്റെ വാദം. പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സംഘടിക്കാനും പ്രതിഷേധിക്കാനും അവകാശമുണ്ടെന്ന് പി.സുരേഷ് പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ഹൈക്കോടതിയുടെ ഉത്തരവെന്നും അദ്ദേഹം പറഞ്ഞു. ഇത് കൊണ്ട് തന്നെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി തിരുത്തപ്പെടണമെന്നും ബാലാവകാശ കമ്മീഷന്‍ വാദിക്കുന്നു.
വനിതാ മതിലില്‍ പതിനെട്ട് വയസ്സിന് താഴെയുള്ളവരെ സര്‍ക്കാര്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന പരക്കെ വിമര്‍ശനമുള്ള വേളയിലാണ് ബാലാവകാശ കമ്മീഷന്‍ ഹൈക്കോടതിക്കെതിരെ വിമര്‍ശനവുമായി വന്നിരിക്കുന്നത്.
Discussion about this post