ബിഡിജെഎസ് വനിതാ മതിലിനെ പിന്തുണച്ചുവെന്ന വാര്‍ത്തകളോട് പാര്‍ട്ടി ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ വിശദീകരണം. വനിതാ മതിലിന് പ്രവര്‍ത്തകര്‍ പോകണമെന്ന് താന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയൊവില്‍ പറഞ്ഞു. മുഴുവന്‍ പ്രവര്‍ത്തകര പങ്കെടുക്കണമെന്ന് താന്‍ ആഹ്വാനം ചെയ്തിട്ടില്ല. മതില്‍ സര്‍ക്കാര്‍ പരിപാടിയാണ്. വിവിധ സമുാദയങ്ങളും കക്ഷികളും സഹകരിക്കുന്നതിനൊപ്പം ആരെങ്കിലും പോകുന്നുണ്ടെങ്കില്‍ അതിന് ഞാന്‍ തടസ്സം നിക്കില്ല എന്ന് മാത്രമാണ് പറയുകയുണ്ടായത്.
”ഗുരുദേവനെ വളരെ മോശമായി ചിത്രീകരിച്ചിട്ട് ഒരു ക്ഷമാപണം പോലും നടത്താത്തവരാണ് ഇവര്‍ എന്ന് നിങ്ങള്‍ക്കൊക്കെ അറിയാം. പക്ഷേ അവരിന്ന് പ്രതികൂട്ടിലാകുന്ന സമയത്ത് അല്ലെങ്കില്‍ ഇങ്ങനെയൊരവസ്ഥയില്‍ എത്തിയ സമയത്ത് ഗവണ്‍മെന്റ് ഞങ്ങളുടെ നേതാവിനോട് അപേക്ഷിക്കുമ്പോള്‍, ഇവിടുത്തെ സംവിധാനങ്ങള്‍ ഞങ്ങളെ അംഗീകരിച്ചുവെന്നാണ് ഞങ്ങള്‍ കാണുന്നത്. ഈ മതില്‍ ഒരിക്കലും വിശ്വാസികള്‍ക്കെതിരല്ല. ശബരിമലയ്ക്ക് എതിരല്ല”-
-തുഷാര്‍ പറഞ്ഞു
എസ്.എന്‍.ഡി.പി യോഗത്തിന്റെയും ബി.ഡി.ജെ.എസിന്റെയും നയം സമൂഹത്തില്‍ തെറ്റായി പ്രചരിപ്പിക്കുവാന്‍ ചില ശക്തികള്‍ വ്യാപകമായി ശ്രമം നടത്തുന്നുണ്ട്.ശബരിമല വിഷയത്തില്‍ എന്താണ് സംഘടനാ നിലപാട് എന്ന് വളരെ വ്യക്തമായി നേതൃത്വം വ്യക്തമാക്കിയിട്ടുള്ളതാണ്.തെറ്റിദ്ധാരണ പരത്തി നേട്ടം കൊയ്യാമെന്ന ചിലരുടെ വ്യാമോഹങ്ങളില്‍ പ്രവര്‍ത്തകര്‍ അകപ്പെട്ടുപോകരുത്. വനിതാ മതില്‍ സംഘടാകസമിതി ചെയര്‍മാന്‍ സ്ഥാനം വെള്ളാപ്പള്ളി നടേശന്‍ ഏറ്റെടുത്തതിനെയും തുഷാര്‍ വെള്ളാപ്പള്ളി ന്യായീകരിച്ചു. തുഷാറും ഭാര്യയും കുടുംബവും വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് വെള്ളാപ്പള്ളി ഇന്നലെ പറഞ്ഞിരുന്നു.
Discussion about this post