സത്യം ചോദിച്ചാല്‍ സംഘിയാക്കുമെങ്കില്‍ ഇവിടെ എല്ലാവരും സംഘികളാകുമെന്ന് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. താന്‍ മുന്‍പു പല വേദികളിലും പങ്കെടുത്തിട്ടുണ്ട്. പക്ഷേ, അന്നൊന്നുമില്ലാത്ത അയിത്തം ഇപ്പോള്‍ ചിലര്‍ കല്‍പ്പിക്കുന്നു. സേവാഭാരതിയുടെ ചടങ്ങിന് ഇനിയും പോകും. കുറേ അധികം മനുഷ്യസ്‌നേഹികളുള്ള സംവിധാനമാണു സേവാഭാരതിയെന്നും സെന്‍കുമാര്‍ പറഞ്ഞു. വിവരമുള്ളവരെല്ലാം സേവാഭാരതിയാകുമെന്ന് കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ സെന്‍കുമാര്‍ പറഞ്ഞിരുന്നു. ഇതിന് പിറകെ സെന്‍കുമാറിനെതിരെ സിപിഎം അണികള്‍ മോശം വാക്കുകളുമായി രംഗത്തൈത്തി. തുടര്‍ന്നാണ് തിരുവനന്തപുരം പ്രിയദര്‍ശിനി ഹാളില്‍ നടന്ന ബിജെപി നവാഗതനേതൃ സമാഗമത്തില്‍ സെന്‍കുമാര്‍ നിലപാട് ആവര്‍ത്തിച്ചത്.
. 2019നു പുറമെ 2024ലും മോദി പ്രധാനമന്ത്രിയായി വരണം ഇന്ത്യ നന്നാകണമെങ്കില്‍ മോദിക്കു ഭരണത്തുടര്‍ച്ച വേണമെന്നും സെന്‍കുമാര്‍ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രി ആയപ്പോഴാണു പൊലീസ് ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയതെന്നുചടങ്ങില്‍ ടി.പി. സെന്‍കുമാര്‍ പറഞ്ഞത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു.. ഫോണ്‍ ചോര്‍ത്താന്‍ തുടങ്ങിയതു താന്‍ ഡിജിപി ആയപ്പോള്‍ അല്ല. അന്നത്തെ ഡിജിപി ജേക്കബ് പുന്നൂസായിരുന്നു. തനിക്കെതിരെ ഇപ്പോള്‍ പല വ്യാജ ആരോപണങ്ങളും വരുന്നതായും സെന്‍കുമാര്‍ പറഞ്ഞു. എച്ച്. രാജ, പി.എസ്. ശ്രീധരന്‍പിള്ള ടി.കെ പത്മനാഭന്‍, എ.എന്‍ രാധാകൃഷ്ണന്‍. ജി രാമന്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post