ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ദൗത്യമായ ഗഗന്യാന് വേണ്ടി വലിയ തയ്യാറെടുപ്പുകള്‍ ഇന്ത്യ നടത്തുകയാണ്. ഇതിന് വേണ്ടി 10,000 കോടി രൂപ അനുവദിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 2022ഓടെ മൂന്ന് ഇന്ത്യക്കാരടങ്ങുന്ന സംഘത്തെ ബഹിരാകാശത്തെത്തിക്കാനാണ് ഐ.എസ്.ആര്.ഒയുടെ തീരുമാനം.
ഗഗന്യാന് വേണ്ടി 10,000 കോടി രൂപ ക്യാബിനറ്റ് അനുവദിച്ച വിവരം കേന്ദ്ര നിയമമന്ത്രിയായ രവി ശങ്കര്‍ പ്രസാദാണ് പുറത്ത് വിട്ടത്. മൂന്ന് ഇന്ത്യക്കാരെ കുറഞ്ഞത് ഏഴ് ദിവസമെങ്കിലും ബഹിരാകാശ വാഹനത്തില്‍ നിര്‍ത്താനാണ് തീരുമാനം.
ഗഗന്യാന് പദ്ധതിക്ക് വേണ്ടി വലിയ പരീക്ഷണങ്ങളും ഐ.എസ്.ആര്.ഒ നടത്തുന്നുണ്ട്. ജൈവപരമായ എയര്‍ ഫില്‍ട്ടറുകള്‍ നിര്‍മ്മിക്കുക, ബഹിരാകാശത്ത് ജീവന് നിലനിര്‍ത്താനുള്ള വഴികള്‍ കണ്ടെത്തുക, ജൈവപരമായ പാഴ്വസ്തുക്കള് നിര്‍മാര്‍ജ്ജനം ചെയ്യുക എന്നിവയ്ക്ക് വേണ്ടി വിവിധ തരത്തിലുള്ള പരീക്ഷണങ്ങളാണ് നടത്തി വരുന്നത്. ഏകദേശം പത്തോളം പരീക്ഷണങ്ങളാണ് ഐ.എസ്.ആര്.ഒ നടത്താനിരിക്കുന്നത്. ഇതിനായി ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുടെ സഹായവും ഐ.എസ്.ആര്.ഒ തേടുന്നതായിരിക്കും.
ഗുരുത്വാകര്‍ഷണം കുറവായ പരിസരത്ത് നടത്തപ്പെടുന്ന പരീക്ഷണങ്ങളും നടത്താനുദ്ദേശമുണ്ടെന്നും ഐ.എസ്.ആര്.ഒ വ്യക്തമാക്കി. 2022ഓടെ ഗഗന്യാന് പദ്ധതി വിജയകരമായി നടത്താന്‍ സാധിക്കുമെന്ന ഐ.എസ്.ആര്.ഒ ചെയര്മാന് കെ.ശിവന് വ്യക്തമാക്കി.
ഓഗസ്റ്റ് പതിനഞ്ചിന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഗഗന്യാന് പദ്ധതിയെപ്പറ്റിയുള്ള പ്രസ്താവന ആദ്യമായി നടത്തിയത്.
Discussion about this post