കൊച്ചി: കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് നല്കിയ മറുപടി ചര്‍ച്ചയായി. കേരളത്തിലേക്ക് തിരിച്ചുവരുമോ എന്നായിരുന്നു മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ‘സ്വാമി ശരണം എന്ന തന്ത്രപരമായ മറുപടി നല്‍കിയാണ് കുമ്മനം രാജശേഖരന് ഇതിനോട് പ്രതികരിച്ചത്. കാലടിയില്‍ ശ്രീശങ്കര സ്കൂള്‍ ഒഫ് അഡ്വാന്‍സ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് കുമ്മനത്തിന്റെ പ്രതികരണം.
പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ ശബരിമല വിഷയത്തിലും കുമ്മനം പരോക്ഷമായി പരാമര്‍ശിച്ചു. നാം പരമ്പരാഗതമായി പിന്തുടരുന്ന വിശ്വാസ പ്രമാണങ്ങളുണ്ടെന്നും അതിനെ മാറ്റിമറിക്കാനോ ഇല്ലായ്മ ചെയ്യാനോ സാധിക്കില്ലെന്നുമായിരുന്നു കുമ്മനം പറഞ്ഞത്.
മിസോറം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ് കുമ്മനം രാജശേഖരന് സജീവരാഷ്ട്രീയത്തില്‍ മടങ്ങിവരണമെന്നും പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്നും ബി.ജെ.പിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നുണ്ട്. ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ കുമ്മനം രാജശഖരന്‍ മുന്നില്‍ വെക്കുകയും ചെയ്തിരുന്നു.
Discussion about this post