സൈന്യത്തിന് നേരെ ആക്രമണം നടത്താനുള്ള പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ പദ്ധതി തെലങ്കാന പോലീസ് തകര്‍ത്തതായി റിപ്പോര്‍ട്ട് .
ഹൈദരാബാദ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഫോണ്‍ സന്ദേശം ചോര്‍ത്തിയതിനെ തുടര്‍ന്നാണ് ആക്രമണം തടയനായതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ . സംഘത്തിനെ പ്രധാനിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . നിരവധി സിംകാര്‍ഡ് അടക്കമുള്ളവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട് .
ഇന്റര്‍നെറ്റ് ഫോണില്‍ കൂടി നിരവധി സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നതായി മിലിട്ടറി ഇന്റലിജന്‍സിന്റെ അടിസ്ഥാനത്തിലാണ് തെലങ്കാന പോലീസ് അന്വേഷണം ആരംഭിച്ചത് . ചാരസംഘടനയുടെ സന്ദേശങ്ങള്‍ പരിധിവിടുകയും മിലിട്ടറി ഇന്റലിജന്‍സ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തെലങ്കാന പോലീസിനു കൈമാറുകയുമായിരുന്നു ചെയ്തത് .
Discussion about this post