വനിതാ മതിലില്‍ 18 വയസ്സിന് താഴെയുള്ള കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച ബാലാവകാശ കമ്മീഷന് അധ്യക്ഷന്‍ പി.സുരേഷിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു. എറണാകുളം സ്വദേശി കെ.ചന്ദ്രമോഹനാണ് ഹര്‍ജി നല്‍കിയത്. കേടതി സ്വമേധയാ കേസെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.
ഹൈക്കോടതിയുടെ വിധി കുട്ടികള്‍ക്ക് ഭരണഘടന നല്കുന്ന അവകാശങ്ങളുടെയും അന്താരാഷ്ട്ര ബാലാവകാശ നിയമങ്ങളുടേയും ലംഘനമാണെന്ന് സുരേഷ് വിമര്‍ശിച്ചിരുന്നു. ഹൈക്കോടതിയുടെ വിധിക്കെതിരെ താന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും സുരേഷ് പറഞ്ഞിരുന്നു.
Discussion about this post