ഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുത്തലാഖ് ബില്‍ പാസാക്കാതെ രാജ്യസഭ പിരിഞ്ഞു. ബഹളത്തെ തുടര്‍ന്നാണ് സഭ മറ്റന്നാള്‍ വരെ പിരിയുകയായിരുന്നു. ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്‍ ഇന്നു രാവിലെ രാജ്യസഭയിലവതരിപ്പിച്ചെങ്കിലും മുന്നോട്ട് പോവാനായില്ല. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ട മണി വരെ സഭ പിരിഞ്ഞ ശേഷം പിന്നീട് വീണ്ടും ചേര്‍ന്നപ്പോള്‍ ബില്‍ പാസാക്കാന്‍ നീക്കം നടന്നത്. എന്നാല്‍ പ്രതിപക്ഷം ബഹളം കടുപ്പിക്കുകയും വീണ്ടും നടുത്തളത്തിലേക്ക് ഇറങ്ങുകയായിരുന്നു
ബില്‍ ചര്‍ച്ചയ്ക്ക് എടുക്കണമെന്ന് സര്‍ക്കാരും സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടു. എന്നാല്‍ സര്‍്ക്കാര്‍ ആവശ്യം അംഗീകരിച്ച് ബില്‍ വീണ്ടും ചര്‍ച്ചയ്ക്ക് എടുക്കുകയായിരുന്നു. കാര്യങ്ങള്‍ വോട്ടെടുപ്പിലേക്ക് എത്തിക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. എന്നാല്‍ പ്രതിപക്ഷം ബഹളമുണ്ടാക്കി സഭ തുടരാനാവാത്ത അവസ്ഥയുണ്ടാക്കുകയായിരുന്നു.
വോട്ടടുപ്പിനുള്ള സാധ്യത മുന്നില്‍ കണ്ട് ഇന്നു സഭയില്‍ നിര്‍ബന്ധമായും ഹാജരാകാന്‍ എന്‍ഡിഎയും കോണ്‍ഗ്രസും എംപിമാര്‍ക്കു വിപ്പ് നല്‍കിയിരുന്നു. മറ്റു കക്ഷികളുടെ പിന്തുണയോടെ ബില്‍ പാസാക്കിയെടുക്കുന്നതിനുള്ള അംഗസംഖ്യ തികയ്ക്കാനുള്ള അണിയറ നീക്കം ബിജെപിയും ശക്തമാക്കിയിരുന്നു. ലോകസഭയില്‍ മുത്തലാഖ് ബില്‍ പാസാക്കിയിരുന്നു
Discussion about this post