കോഴിക്കോട്: വനിതാ മതില് കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ സ്ക്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത് വിവാദമായി. പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ തന്റെ ഉത്തരവ് തിരുത്തി പുതിയത് പുറപ്പെടുവിച്ചു.
ഗതാഗതകുരുക്ക് ചൂണ്ടിക്കാട്ടിയാണ് നാളെ അവധി പ്രഖ്യാപിച്ചത്. ഒന്ന് മുതല്‍ പത്തുവരെ ക്ലാസുകള്‍ക്കാണ് അവധി. പകരം ജനുവരി 19 പ്രവര്‍ത്തി ദിവസമായിരിക്കുമെന്നും അറിയിപ്പും നല്കി. എന്നാല്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് അവധി നാളെ ഉച്ചയ്ക്ക് ശേഷം മാത്രമാക്കി പരിമിതപ്പെടുത്തി.
നേരത്തെ 18 വയസ്സിന് താഴെ പ്രായമുള്ളവരെ വനിതാ മതിലില്‍ അണിനിരത്തരുതെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബാല സംഘം കുട്ടികളെ പങ്കെടുപ്പിക്കുമെന്ന് സിപിഎം അറിയിച്ചിരുന്നു.
Discussion about this post