ഡല്‍ഹി: ലോകസഭയില്‍ ഇന്ന് റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള ചര്‍ച്ച നടക്കും.ലോക്സഭയില്‍ കോണ്‍ഗ്രസ് എംപി കെസി വേണുഗോപാല്‍, സിപിഎം എംപി ശങ്കര്‍പ്രസാദ് ദത്ത എന്നിവര്‍ നല്കിയ നോട്ടീസ് അംഗീകരിച്ചാണ് ചര്‍ച്ച.
അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ മുമ്പ് ഈ വിഷയത്തില്‍ പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഏറ്റുമുട്ടിയെങ്കിലും റഫാലിനെക്കുറിച്ചുള്ള ചര്‍ച്ച ഇതാദ്യമായാണ്. രാഹുല്‍ ഗാന്ധി ചര്‍ച്ചയില്‍ സംസാരിക്കും. സുപ്രിം കോടതി റാഫേല്‍ കരാറിനെ പിന്തുണച്ചതോടെ സര്‍ക്കാര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വെറുതെ ചെളിവാരിയെറിയാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന ആരോപണമാണ് അവര്‍ മുന്നോട്ട് വെക്കുക. പ്രധാനമന്ത്രി അഗസ്റ്റ വെസ്റ്റ്ലന്ഡ് കേസില്‍ ക്രിസ്ത്യന്‍ മിഷെലിന്റെ പരാമര്‍ശങ്ങള്‍ കൂടി ആയുധമാക്കുമെന്നതിനാല്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലാകും. കൃസ്ത്യന്‍ മിഷേല്‍ മിസിസ് ഗാന്ധിയുടെ പേര് പരാമര്‍ശിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞിരുന്നു. ഇതും രാഹുലിനും സംഘത്തിനും തിരിച്ചടിയാകും
Discussion about this post