മധ്യപ്രദേശില്‍ സെക്രട്ടറിയേറ്റില്‍ എല്ലാ മാസത്തെ ആദ്യ ദിവസവും വന്ദേ മാതരം പാടുന്നത് ഇത്തവണ കമല്‍ നാഥ് സര്‍ക്കാര്‍ ഒഴിവാക്കി. ജനുവരി ഒന്നിനായിരുന്നു സര്‍ക്കാര്‍ ഈ നടപടിയെടുത്തത്. വന്ദേ മാതരം പാടുന്നത് രാഷ്ട്രസ്‌നേഹത്തിന്റെ അളവുകോലല്ലായെന്നായിരുന്നു മുഖ്യമന്ത്രി കമല്‍ നാഥിന്റെ വാദം.
സര്‍ക്കാരിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാനത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം നടത്തുകയാണ്. വന്ദേ മാതരം പാടുന്നത് നിര്‍ത്തിയതിലൂടെ ദേശസ്‌നേഹികളായ പൗരന്മാര്‍ക്ക് ഒരു പുതുവത്സര സമ്മാനമാണ് കമല്‍ നാഥ് നല്‍കിയിരിക്കുന്നതെന്ന് ബി.ജെ.പി വക്താവ് രജനീഷ് അഗര്‍വാള്‍ പരിഹസിച്ചു.
2005ന് ശേഷം ആദ്യമായിട്ടാണ് സെക്രട്ടറിയേറ്റില്‍ വന്ദേ മാതരം പാടാതിരുന്നത്.
Discussion about this post