ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച് ആചാരലംഘനത്തെ തുടര്‍ന്ന് ശുദ്ധിക്രിയകള്‍ക്കായി അടച്ച ശബരിമല നട വീണ്ടും തുറന്നു . തന്ത്രി കണ്‌ഠരര് രാജീവരരുടെ നേതൃത്വത്തിൽ പഞ്ചപുണ്യാഹം, ബിബശുദ്ധി ക്രിയ, പ്രസാദശുദ്ധി, പ്രായശ്ചിത്തഹോമം, കലശം വിളിച്ചു ചൊല്ലി പ്രായശ്‌ചിത്തം എന്നിവയ്‌ക്ക് ശേഷമാണ് നടതുറന്നത്. ഇതിനെ തുടര്‍ന്ന് ഭക്തരെ വീണ്ടും സന്നിധാനത്തേക്ക് കയറ്റി വിട്ടുതുടങ്ങി .
ഇന്ന് പുലർച്ചയോടെയാണ് ബിന്ദു, കനകദുർഗ എന്നീ യുവതികൾ ശബരിമലയിൽ പ്രവേശിച്ചത്.ഇത് മുഖ്യമന്ത്രി സ്ഥിതീകരിക്കുകയും ചെയ്തു . ഇതിനെ തുടര്‍ന്ന് രാവിലെ 10.30യ്ക്ക് നടയടക്കുകയും . അതിനു മുന്നോടിയായി നെയ്യഭിഷേകം നിറുത്തുകയും തിരുമുറ്റത്ത് നിന്നും ഭക്തരെ താഴേക്ക് ഇറക്കുകയും ചെയ്തു .
Discussion about this post