ശബരിമലയില്‍ യുവതികളെ കയറ്റി ആചാരലംഘനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍
ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ ശബരിമല കര്‍മ്മ സമിതിയുടെ സമരങ്ങള്‍ക്ക് ബിജെപിയും പിന്തുണ അറിയിച്ചിട്ടുണ്ട്. ബിജെപി രണ്ടു ദിവസം സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും.
ഹര്‍ത്താലിനെതിരെ കൈകോര്‍ക്കാന്‍ 64 സംഘടനകള്‍ ഒത്തൊരുമിച്ചു തീരുമാനിച്ചതിനുശേഷം ആദ്യമായിട്ടാണ് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്. കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ഭണ്ഡാരത്തില് നിന്ന് പണം എടുക്കാന്‍ ഇനി അനുവദിക്കില്ലെന്ന് കെ.പി ശശികല ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.ഇന്നലെ ആചാരലംഘന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കേരളത്തിലുടനീളം പ്രതിഷേധം ഉയര്‍ന്നിരുന്നു. പലയിടത്തും പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറി. തിരുവനന്തപുരത്ത് കടകള്‍ ബലമായി അടപ്പിച്ചിരുന്നു. ഇ്നനും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പോലിസ് കനത്ത ജാഗ്രതയിലാണ്.
Discussion about this post